ആദ്യ 14 ദിവസം എത്തിയത് 765,000 പേര്‍, ഖത്തറിന്റെ പ്രതീക്ഷകള്‍ക്കൊപ്പമെത്താതെ കണക്കുകള്‍

ലോകകപ്പ് ആരംഭിച്ച രണ്ടാഴ്ച ഖത്തറിലേക്ക് എത്തിയത് 765,000 കാണികള്‍. 12 ലക്ഷം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിച്ചിരുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ലോകകപ്പ് ആരംഭിച്ച രണ്ടാഴ്ച ഖത്തറിലേക്ക് എത്തിയത് 765,000 കാണികള്‍. 12 ലക്ഷം കാണികളെയാണ് ഖത്തര്‍ പ്രതീക്ഷിച്ചിരുന്നത്. അടുത്ത 10 ദിവസത്തില്‍ വലിയ വര്‍ധന സന്ദര്‍ശകരുടെ എണ്ണത്തില്‍ വരാന്‍ സാധ്യതയില്ലെന്നാണ് കണക്കാക്കുന്നത്. 

ലോകകപ്പിന്റെ ഭാഗമായി ആദ്യ രണ്ടാഴ്ച ഖത്തറിലേക്ക് എത്തിയ ഈ 765,000 ആളുകളില്‍ പകുതിയും പ്രീക്വാര്‍ട്ടര്‍ കഴിഞ്ഞതോടെ ഖത്തര്‍ വിട്ടതായാണ് കണക്ക്. നവംബര്‍ 24 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടങ്ങള്‍ അവസാനത്തോട് അടുക്കുന്ന സമയമായിരുന്നു ഇത്. 

മൊറോക്കന്‍ ആരാധകര്‍ കൂടുതലായി ഖത്തറിലേക്ക് എത്തുന്നു

ആദ്യ 52 മത്സരങ്ങള്‍ കണ്ടത് 2.65 മില്യണ്‍ ആളുകളാണ്. സ്‌പെയ്‌നിന് എതിരായ ജയത്തിന് പിന്നാലെ മൊറോക്കന്‍ ആരാധകര്‍ കൂടുതലായി ഇപ്പോള്‍ ഖത്തറിലേക്ക് എത്തുന്നു. മാച്ച് ടിക്കറ്റ് ഇല്ലാതെ ഖത്തറിലേക്ക് എത്തുന്നവര്‍ക്ക് ഹയ്യാ കാര്‍ഡ് വേണമെന്നായിരുന്നു നിബന്ധന. എന്നാല്‍ ഖത്തറിലേക്ക് എത്തണം എങ്കില്‍ ഹയ്യാ കാര്‍ഡ് വേണം എന്ന നിബന്ധനയില്‍ ജിസിസി രാജ്യങ്ങള്‍ക്ക് ഖത്തര്‍ ഇളവ് നല്‍കിയിട്ടുണ്ട്. 

ടിക്കറ്റ്, താമസ സൗകര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ലോകകപ്പായി ഖത്തറിലേത് മാറി. സ്റ്റേഡിയങ്ങളില്‍ മദ്യവില്‍പ്പന വിലക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com