അഭിമന്യൂ ഈശ്വരന്‍ ടെസ്റ്റ് ടീമിലേക്ക്? പരിക്കേറ്റ രോഹിത്തിന് പരമ്പര നഷ്ടമായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 03:10 PM  |  

Last Updated: 08th December 2022 03:10 PM  |   A+A-   |  

rohit

ഫോട്ടോ: എഎഫ്പി

 

ന്യൂഡല്‍ഹി: പരിക്കേറ്റ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവുമെന്ന് സൂചന. രോഹിത്തിന് പകരം ഇന്ത്യ എ ക്യാപ്റ്റന്‍ അഭിമന്യൂ ഇശ്വരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തിയേക്കും. 

ഇടത് കയ്യിലെ തള്ളവിരലിന് പരിക്കേറ്റിട്ടും രോഹിത് ശര്‍മ ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര തോല്‍വി ഒഴിവാക്കാന്‍ ശ്രമിച്ച് ക്രീസിലിറങ്ങിയിരുന്നു. എന്നാല്‍ ഡിസംബര്‍ 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിക്കാന്‍ സാധ്യത കുറവാണ്. 

ഓപ്പണര്‍ റോളിലാണ് അഭിമന്യു ഈശ്വരന്‍ ബാറ്റ് ചെയ്യുന്നത്. ഇന്ത്യ എയ്ക്കായി തുടരെ രണ്ട് സെഞ്ചുറി നേടി നില്‍ക്കുകയാണ് താരം. ബംഗ്ലാദേശ് എയ്ക്ക് എതിരെയാണ് ഇന്ത്യ എ ഇപ്പോള്‍ കളിക്കുന്നത്. ഇന്ത്യ എയുടെ രണ്ടാമത്തെ ടെസ്റ്റ് തീരുന്നതോടെ അഭിമന്യു ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ബംഗ്ലാദേശ് എയ്ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ 141 റണ്‍സും രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം 144 റണ്‍സോടെയും അഭിമന്യു പുറത്താവാതെ നിന്നു. രോഹിത് ശര്‍മയ്ക്ക് പകരം അഭിമന്യു ഈശ്വരന്‍ സ്‌ക്വാഡിലേക്ക് വരുമെങ്കിലും താത്കാലിക ക്യാപ്റ്റനായ കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

974 കണ്ടെയ്‌നറുകള്‍ ഇനി കടല്‍ കടക്കും; റാസ് അബു അബൂദ് സ്റ്റേഡിയം പൊളിച്ചുതുടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ