മെസിയുടെ നാള്‍ ഏതാണ്? മകയിരമോ രോഹിണിയോ?; ചൂടന്‍ ചര്‍ച്ച

സെമി ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കാനായി മെസിയുടെ പേരില്‍ ഒരു വഴിപാടു നടത്താമെന്നു വച്ചാലോ?
മെസി/ട്വിറ്റർ
മെസി/ട്വിറ്റർ

ഷ്ടകാര്യം നടക്കാന്‍ ക്ഷേത്രങ്ങളില്‍ വഴിപാടു നടത്തുകയെന്നത് നാട്ടിലെ പൊതു രീതിയാണ്. ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ചാണെങ്കില്‍ ഇഷ്ടകാര്യം ഇപ്പോള്‍ ഒന്നേയുള്ളൂ, ഇഷ്ട ടീം ജയിക്കണം. ഇന്നു രാത്രി ക്രൊയേഷ്യയുമായുള്ള സെമി ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കാനായി മെസിയുടെ പേരില്‍ ഒരു വഴിപാടു നടത്താമെന്നു വച്ചാലോ? അതിനു മെസിയുടെ നാള്‍ അറിയണ്ടേ? മലയാളി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ച. 

മെസിയുടെ നാള്‍ എന്താണ്? നേരത്തെയും പ്രധാന മത്സരങ്ങള്‍ വരുമ്പോള്‍ മെസിയുടെയും മറ്റു താരങ്ങളുടെയും പേരില്‍ വഴിപാടു നടത്തിയതിന്റെ രശീതികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറാറുണ്ട്. അതിലൊന്നും പക്ഷേ മെസിയുടെ നാള്‍ ഇല്ലായിരുന്നു. ഇക്കുറി അതു കണ്ടെത്തിയിട്ടു തന്നെ കാര്യം എന്ന അന്വേഷണത്തിലാണ് ആരാധകരില്‍ പലരും.

1987 ജൂണ്‍ 24ന് അര്‍ജന്റിനയിലെ റൊസാരിയോയിലാണ് മെസിയുടെ ജനനം. സമയം 8.30ന് എന്നും കണ്ടെത്തിയിട്ടുണ്ട്, ചിലര്‍. ഇതിനെ ഇന്ത്യന്‍ സമയത്തിലേക്കു മാറ്റി നാള്‍ കണ്ടെത്താനാണ് പലരും ശ്രമിച്ചത്. അങ്ങനെ ഗണിച്ചു നോക്കിയപ്പോള്‍ പലര്‍ക്കും കിട്ടിയത് മകയിരം ആണ്. ഇതു കണ്ട് പുഷ്പാഞ്ജലിയും പൂജയുമൊക്കെ ആരെങ്കിലും നടത്തിക്കാണണം. അപ്പോഴാണ് പ്രമുഖ എഴുത്തുകാരനും ഫുട്‌ബോള്‍ ആരാധകനുമായ എന്‍എസ് മാധവന്റെ വക പ്രഖ്യാപനം, മെസിയുടെ നാള്‍ രോഹിണിയാണ്. പൊതുതാത്പര്യാര്‍ഥമാണ് ഇതു പറയുന്നതെന്നും പറഞ്ഞുവയ്ക്കുന്നു, മാധവന്‍ ട്വീറ്റില്‍. 

എന്തായാലും ഗ്രഹനില വച്ച് മെസി ഇന്നു ഗോളടിക്കുമോ എന്ന ചര്‍ച്ച കൊഴുക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com