അച്ഛനെ പോല മകനും; രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി അടിച്ച് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

രഞ്ജി ട്രോഫിയില്‍ രാജസ്ഥാന് എതിരായ മത്സരത്തിലാണ് ഗോവയ്ക്കായി അര്‍ജുന്‍ സെഞ്ച്വറി നേടിയത്.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍


പനാജി: അച്ഛനെ പോലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി തികച്ച് ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. രഞ്ജി ട്രോഫിയില്‍ രാജസ്ഥാന് എതിരായ മത്സരത്തിലാണ് ഗോവയ്ക്കായി അര്‍ജുന്‍ സെഞ്ച്വറി നേടിയത്.

ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു 23കാരന്റെ സെഞ്ച്വറി. 1988 ഡിസംബര്‍ 11നായിരുന്നു ഗുജറാത്തിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് സച്ചിന്‍ ബോംബേയ്ക്കായി രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയത്. അന്ന് സച്ചിന്റെ പ്രായം വെറും പതിനഞ്ച് വയസും 232 ദിവസവുമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ച്വുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും സച്ചിനാണ്.

207 പന്തുകള്‍ നേരിട്ടാണ് അര്‍ജുന്‍ സെഞ്ച്വറി നേടിയത്. 120 റണ്‍സ് എടുത്ത് അര്‍ജുന്‍ പുറത്തായി. ഇതില്‍ പതിനാറ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നു. ഇന്നത്തെ കളിയവസാനിക്കുമ്പോള്‍ ഗോവ ആറ് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com