2.5 ഓവര്‍, 3 റണ്‍സ്, 5 വിക്കറ്റ്- മാരകം തോണ്‍ടെന്‍; സിഡ്‌നി തണ്ടേഴ്‌സ് വെറും 15 റണ്‍സിന് ഓള്‍ഔട്ട്!
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th December 2022 06:21 PM |
Last Updated: 16th December 2022 09:55 PM | A+A A- |

ഹെന്റി തോണ്‍ടെന്‍/ ട്വിറ്റർ
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ ഇന്ന് നടന്ന മത്സരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചര്‍ച്ച. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തില്‍ 140 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സ്ഡ്‌നി തണ്ടേഴ്‌സിന്റെ പോരാട്ടം 5.5 ഓവറില്‍ വെറും 15 റണ്‍സില്‍ അവസാനിച്ചു! അഡ്‌ലെയ്ഡിന് 124 റണ്‍സിന്റെ പടുകൂറ്റന്‍ ജയം.
പത്താമനായി ക്രീസിലെത്തിയ ബ്രണ്ടന്‍ ഡോഗ്ഗെറ്റാണ് സിഡ്‌നിയുടെ ടോപ് സ്‌കോറര്‍. താരം നാല് റണ്‍സെടുത്തു. മൂന്ന് റണ്‍സ് എക്‌സ്ട്രയായി കിട്ടി. റിലി റൂസോ മൂന്ന് റണ്‍സും അലക്‌സ് റോസ് രണ്ട് റണ്‍സും ഡാനിയല്‍ സാംസ്, ഒലിവര്‍ ഡേവിസ് എന്നിവര്‍ ഓരോ റണ്ണുമെടുത്ത് പുറത്തായി. ഫസല്‍ഹഖ് ഫാറൂഖി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. അഞ്ച് താരങ്ങള്‍ സംപൂജ്യരായി കൂടാരം കയറിയതോടെ സിഡ്‌നിയുടെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ തീരുമാനത്തിലെത്തി.
2.5 ഓവറില്‍ ഒരു മെയ്ഡനടക്കം മൂന്ന് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹെന്റി തോണ്‍ടെനാണ് സിഡ്‌നിയെ നാണക്കേടിന്റെ പടുകുഴിയില്‍ വീഴ്ത്തിയത്. രണ്ടോവറില്‍ ആറ് റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത് വെസ് ആഗറും കരുത്തു കാട്ടി. ശേഷിച്ച ഒരു വിക്കറ്റ് മാത്യു ഷോര്‍ട്ടും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ക്രിസ് ലിന്‍ നേടിയ (36), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (33) എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പൂജാരയ്ക്കും ഗില്ലിനും സെഞ്ച്വറി; ബംഗ്ലാദേശിന് മുന്നില്‍ കൂറ്റന്‍ ലക്ഷ്യം വച്ച് ഇന്ത്യ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ