'ഫ്രഞ്ചുകാര്‍ എനിക്ക് നേരെ കൂവി, അല്ലാതെ ഞാന്‍ അഹങ്കാരിയൊന്നുമല്ല'; അശ്ലീല ആംഗ്യത്തില്‍ എമിലിയാനോ

ഫിഫ നടപടി എടുക്കണം എന്ന മുറവിളി ശക്തമാവുന്നതിന് ഇടയില്‍ എമിലിയാനോയുടെ പ്രതികരണം വരുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

കിരീടം ചൂടിയ സന്തോഷത്തില്‍ അര്‍ജന്റീന നില്‍ക്കെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഗോള്‍ഡന്‍ ഗ്ലൗവും പിടിച്ചുള്ള ആംഗ്യം. അശ്ലീല ആംഗ്യത്തിന് എതിരെ ഫിഫ നടപടി എടുക്കണം എന്ന മുറവിളി ശക്തമാവുന്നതിന് ഇടയില്‍ എമിലിയാനോയുടെ പ്രതികരണം വരുന്നു. 

ഫ്രഞ്ച് ആരാധകര്‍ എനിക്ക് നേരെ കൂവി. അഹങ്കാരമുള്ള മനുഷ്യനല്ല ഞാന്‍, എമിലിയാനോ പറയുന്നു. ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ച് നടന്നു നീങ്ങവെയാണ് ഖത്തര്‍ ഭരണാധികാരികളും ഫിഫ തലവന്‍ ഇന്‍ഫാന്റിനോയും നോക്കി നില്‍ക്കെ മാര്‍ട്ടിനസിന്റെ പ്രവൃത്തി. 

മാര്‍ട്ടിനസിന് എതിരെ ഫിഫ നടപടി വരുമോ എന്ന് വ്യക്തമായിട്ടില്ല. ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. ഞങ്ങളുടെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ എന്ന് കരുതി. എന്നാല്‍ അവര്‍ക്ക് തിരിച്ചു വരാനായി. സങ്കീര്‍ണമായ മത്സരമായിരുന്നു. ക്ലേശിക്കാനായിരുന്നു ഞങ്ങളുടെ വിധി. ജയിക്കാന്‍ അവര്‍ക്ക് മുന്‍പില്‍ അവസാനമായി ഒരു അവസരം എത്തി. എന്റെ കാലുകള്‍ കൊണ്ട് അതിന് തടയിടാന്‍ സാധിച്ചു, കിരീട നേട്ടത്തിന് പിന്നാലെ മാര്‍ട്ടിനസ് പറഞ്ഞു. 

ഫ്രാന്‍സിന് എതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ജയിച്ചു കയറിയത്. കോമാന്റെ കിക്ക് എമിലിയാനോ തടുത്തിട്ടതോടെ കിരീടത്തിനരികെ ഫ്രാന്‍സ് വീണു. ഗോള്‍ഡന്‍ ഗ്ലൗവ് സ്വന്തമാക്കുന്ന ആദ്യ അര്‍ജന്റൈന്‍ ഗോള്‍കീപ്പറാണ് എമിലിയാനോ മാര്‍ട്ടിനസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com