കിരീടം നിലനിര്‍ത്താന്‍ കേരളം, സന്തോഷ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചു; മിഥുന്‍ നയിക്കും

ഡിസംബര്‍ 25 മുതലാണ് രണ്ടാം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 26നാണ് കേരളത്തിന്റെ ആദ്യ മത്സരം
വി മിഥുന്‍/ചിത്രം; ഫേയ്സ്ബുക്ക്
വി മിഥുന്‍/ചിത്രം; ഫേയ്സ്ബുക്ക്

തിരുവനന്തപുരം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ച് നിലവിലെ ചാമ്പ്യന്മാരായ കേരളം. മിഥുന്‍ വി ആണ് കേരളത്തെ നയിക്കുന്നത്. ഗോള്‍കീപ്പറാണ് മിഥുന്‍.

2017-18 സീസണില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ അംഗമാണ് മിഥുന്‍. 16 പുതുമുഖങ്ങളാണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം നേടിയത്. ഡിസംബര്‍ 25 മുതലാണ് രണ്ടാം ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 26നാണ് കേരളത്തിന്റെ ആദ്യ മത്സരം.

രാജസ്ഥാന്‍ ആണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. ഡിസംബര്‍ 29ന് ബിഹാറിന് എതിരെയാണ് രണ്ടാമത്തെ മത്സരം. ജനുവരി ഒന്നിന് ആന്ധ്രാ പ്രദേശിനേയും ജനുവരി എട്ടിന് മിസോറാമിനേയും നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com