'അടുത്ത കപില്‍ ദേവിന് വേണ്ടിയുള്ള തെരച്ചില്‍ നിര്‍ത്തു', ഇന്ത്യന്‍ ടീമിനോട് ഗൗതം ഗംഭീര്‍

നമ്മുടെ പക്കല്‍ അത് ഇല്ലെന്നുള്ളത് അംഗീകരിച്ച് മുന്‍പോട്ട് പോവുകയാണ് വേണ്ടത് എന്ന് ഗംഭീര്‍ പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: മറ്റൊരു കപില്‍ ദേവിനെ തേടിയുള്ള തെരച്ചില്‍ ഇന്ത്യന്‍ ടീം അവസാനിപ്പിക്കണം എന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. നിങ്ങള്‍ക്ക് ഇല്ലാത്തതിന്റെ പിറകെ പോകരുത്. നമ്മുടെ പക്കല്‍ അത് ഇല്ലെന്നുള്ളത് അംഗീകരിച്ച് മുന്‍പോട്ട് പോവുകയാണ് വേണ്ടത് എന്ന് ഗംഭീര്‍ പറഞ്ഞു. 

നിങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത ഒന്നിനെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ട് കാര്യമല്ല. രാജ്യാന്തര ക്രിക്കറ്റ് കളിപ്പിച്ച് ഒരു താരത്തെ വളര്‍ത്തി എടുക്കാനാവില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റിലും ഇന്ത്യ എയ്ക്ക് വേണ്ടി കളിക്കുമ്പോഴുമാണ് കളിക്കാരെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കേണ്ടത്. നിങ്ങള്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിച്ച് ഇറങ്ങുന്ന ആദ്യ മത്സരങ്ങളില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ പാകത്തിലായിരിക്കണം, ഗംഭീര്‍ പറയുന്നു. 

രഞ്ജി ട്രോഫിയിലേക്ക് പോയി അവിടെ നിന്ന് ഒരു താരത്തെ വളര്‍ത്തൂ

കപില്‍ ദേവിന് ശേഷം ഓള്‍റൗണ്ടറെ കുറിച്ചാണ് നമ്മള്‍ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നത്. രഞ്ജി ട്രോഫിയിലേക്ക് പോയി അവിടെ നിന്ന് ഒരു താരത്തെ വളര്‍ത്തി എടുക്കാന്‍ ശ്രമിക്കൂ. അവിടെ വെച്ച് പാകപ്പെടുത്തിയതിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് കൊണ്ടുവരൂ എന്നും ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

1994ല്‍ കപില്‍ ദേവ് വിരമിച്ചതിന് ശേഷം ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറെ തെരയുകയാണ് ഇന്ത്യ. അജിത് അഗാര്‍ക്കാര്‍, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ് ഹര്‍ദിക് പാണ്ഡ്യ. വെങ്കടേഷ് അയ്യര്‍ ഇന്ത്യക്ക് മുന്‍പില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ വിന്‍ഡിസിന് എതിരായ ഏകദിന ടീമില്‍ വെങ്കടേഷിനെ ഉള്‍പ്പെടുത്തിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com