ബെന്‍സമേ ലോക ഫുട്‌ബോളിലെ നമ്പര്‍ 1 സ്‌ട്രൈക്കര്‍; മെസിയേയും ക്രിസ്റ്റിയാനോയേയും തള്ളി റൊണാള്‍ഡോ

ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സമേയാണെന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെന്‍സമേയാണെന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ. രണ്ടാമത് നില്‍ക്കുന്നത് ബയേണിന്റെ ലെവന്‍ഡോസ്‌കിയാണെന്നും റൊണാള്‍ഡോ പറഞ്ഞു. 

നിലവില്‍ ലോക ഫുട്‌ബോളില്‍ മറ്റ് ഏത് സ്‌ട്രൈക്കര്‍മാരേക്കാളും മുന്‍പിലാണ് ബെന്‍സമേയും ലെവന്‍ഡോസ്‌കിയും. ബെന്‍സമേയ്ക്കും ലെവന്‍ഡോസ്‌കിക്കും ശേഷം നമ്പര്‍ 1 സ്‌ട്രൈക്കറാവാന്‍ പോവുന്ന താരത്തേയും റൊണാള്‍ഡോ പ്രവചിക്കുന്നു. ഡോര്‍ട്ട്മുണ്ടിന്റെ 21കാരന്‍ ഹാലന്‍ഡിലേക്കാണ് റൊണാള്‍ഡോ വിരല്‍ ചൂണ്ടുന്നത്. 

എംബാപ്പെയും കരുത്തനാണ്

എംബാപ്പെയും കരുത്തനാണ്. റയലുമായി എംബാപ്പെ 50 മില്യണ്‍ യൂറോയുടെ കരാര്‍ ഒപ്പിട്ടതായി ഞാന്‍ വായിച്ചതായും റൊണാള്‍ഡോ പറഞ്ഞു. സീസണില്‍ മികച്ച ഫോമിലാണ് ബെന്‍സമേയുടെ കളി. 28 മത്സരങ്ങളില്‍ നിന്ന് 24 വട്ടം ഗോള്‍ വല കുലുക്കി. 9 അസിസ്റ്റുകളും ബെന്‍സമേയുടെ പേരിലുണ്ട്. കഴിഞ്ഞ യൂറോ കപ്പില്‍ ഫ്രഞ്ച് ടീമിലേക്ക് ബെന്‍സമേയ്ക്ക് വിളിയെത്തിയിരുന്നു. നേഷന്‍സ് ലീഗ് കിരീടം നേടിയ ടീമിലും ബെന്‍സമേയുടെ സാന്നിധ്യമുണ്ടായി. 

കലണ്ടര്‍ വര്‍ഷം 69 ഗോളുകള്‍ നേടിയാണ് ലെവന്‍ഡോസ്‌കിയുടെ കുതിപ്പ്. ഈ സീസണില്‍ 28 മത്സരങ്ങളില്‍ നിന്ന് ഇതുവരെ ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തത് 34 തവണ. ബാലന്‍ ഡി ഓറില്‍ രണ്ടാം സ്ഥാനത്തും ലെവന്‍ഡോസ്‌കി എത്തി. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഹാലന്‍ഡ് കളം വിടുമെന്നാണ് സൂചനകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍, റയല്‍, ബാഴ്‌സ എന്നീ ക്ലബുകള്‍ ഹാലന്‍ഡിനെ ലക്ഷ്യമിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com