ഇന്ത്യന്‍ ക്യാംപിലെ കോവിഡ് വ്യാപനം, മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി

നാല് കളിക്കാരും മൂന്ന് ഓഫീഷ്യലുകളും ഇന്ത്യന്‍ ക്യാംപില്‍ പോസിറ്റീവായതിന് പിന്നാലെ മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നാല് കളിക്കാരും മൂന്ന് ഓഫീഷ്യലുകളും ഇന്ത്യന്‍ ക്യാംപില്‍ പോസിറ്റീവായതിന് പിന്നാലെ മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തി. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗയ്കവാദ് റിസര്‍വ് താരം നവ്ദീപ് സെയ്‌നി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായതോടെയാണ് ഇത്. 

വിന്‍ഡിസിന് എതിരായ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട കളിക്കാരോട് ജനുവരി 31ന് അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിച്ചിരുന്നത്. അഹമ്മദാബാദിലേക്ക് എത്തുന്നതിന് മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്താനും ഫലം നെഗറ്റീവായാല്‍ മാത്രം യാത്ര തിരിക്കാനുമായിരുന്നു നിര്‍ദേശം. ജനുവരി 31ന് നടത്തിയ പരിശോധനയില്‍ ശിഖര്‍ ധവാന്‍, ഫാസ്റ്റ് ബൗളര്‍ നവ്ദീപ് സെയ്‌നി എന്നിവരുടെ ഫലം പോസിറ്റീവായി, ബിസിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു. 

ജനുവരി 31ന് നടത്തിയ ഋതുരാജിന്റെ ഫലം നെഗറ്റീവായിരുന്നു

ഫീല്‍ഡിങ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ഓഫീസര്‍ ബി ലോകേഷ് എന്നിവരുടെ ജനുവരി 31ലെ ആര്‍ടിപിസിആര്‍ ഫലവും പോസിറ്റീവായി. ഫെബ്രുവരി ഒന്നിന് നടത്തിയ ഋതുരാജ് ഗയ്കവാദിന്റെ ആര്‍ടിപിസിആര്‍ ഫലവും പോസിറ്റീവാണ്. ജനുവരി 31ന് നടത്തിയ പരിശോധനയില്‍ ഋതുരാജിന്റെ ഫലം നെഗറ്റീവായിരുന്നു. 

ഫെബ്രുവരി രണ്ടിന് നടത്തിയ പരിശോധനയിലാണ് ശ്രേയസ് അയ്യര്‍, സ്‌പോര്‍ട്‌സ് മസാജ് തെറാപ്പിസ്റ്റ് രാജീവ് കുമാര്‍ എന്നിവരുടെ ഫലം പോസിറ്റീവായത്. ആദ്യ രണ്ട് ടെസ്റ്റിലും ഇവരുടെ ഫലം നെഗറ്റീവായിരുന്നു. ഫെബ്രിവരി ആറിനാണ് വിന്‍ഡിസിന് എതിരായ പരമ്പര ആരംഭിക്കുന്നത്. ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരമ്പര നീട്ടി വയ്ക്കാനുള്ള സാധ്യതയുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com