വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനത്തിന് കെഎല്‍ രാഹുല്‍ ഇല്ല, കാരണം

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനം കെഎല്‍ രാഹുല്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ഏകദിനം കെഎല്‍ രാഹുല്‍ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. എന്നാല്‍ അതിന് പിന്നിലെ കാരണം ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. അത് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

കെഎല്‍ രാഹുലിന്റെ കുടുബത്തില്‍ വിവാഹം നടക്കുന്നതിനാലാണ് താരം ആദ്യ ഏകദിനം കളിക്കാത്തത്. കെഎല്‍ രാഹുലിന്റെ സഹോദരിയുടെ ആണ് വിവാഹം. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ ഏകദിനം. പരമ്പരയിലെ ബാക്കി രണ്ട് ഏകദിനങ്ങള്‍ക്കായി രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തും. 

പരമ്പര മാറ്റി വെക്കുമോ?

ഇന്ത്യന്‍ ടീമിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരമ്പര മാറ്റി വെക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ആദ്യ ഏകദിനവുമായി മുന്‍പോട്ട് പോകാനാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ക്യാംപില്‍ ഏഴ് പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗയ്കവാദ്, റിസര്‍വ് താരം നവ്ദീപ് സെയ്‌നി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് പേര്‍ക്കും കോവിഡാണ്. ഇതോടെ മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമിലേക്ക് ഉള്‍പ്പെടുത്തി. 

ശിഖര്‍ ധവാനും, ഋതുരാജും രാഹുലും ഇല്ലാത്ത സാഹചര്യത്തില്‍ രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യും എന്ന ചോദ്യം ഉയര്‍ന്നിരുന്നു. മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ഇത് മുന്‍പില്‍ കണ്ടാണ് എന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com