'ആരും പ്രതീക്ഷിച്ചില്ല, വൈകാരിക നിമിഷമായിരുന്നു അത്'; കോഹ്‌ലിയുടെ രാജിയില്‍ ശാര്‍ദുല്‍ താക്കൂര്‍

വിരാട് കോഹ്‌ലി ടെസ്റ്റിലെ നായകത്വം രാജി വെക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂര്‍
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി ടെസ്റ്റിലെ നായകത്വം രാജി വെക്കും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂര്‍. വൈകാരികമായ നിമിഷമായിരുന്നു അതെന്നും ശാര്‍ദുല്‍ പറഞ്ഞു. 

കോഹ്‌ലി ടെസ്റ്റിലെ നായകത്വം രാജിവെക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ടീം നന്നായാണ് കളിച്ചത്. പ്രത്യേകിച്ച് വിദേശത്ത്. അദ്ദേഹത്തിന് കീഴില്‍ ടീം മികവ് കാണിക്കുമ്പോള്‍ ആരും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല. ഇപ്പോള്‍ കോഹ് ലി ഇങ്ങനെ ഒരു തീരുമാനം എടുത്ത സ്ഥിതിക്ക് എല്ലാവരും അതിനെ ബഹുമാനിക്കേണ്ടതുണ്ട്, ശാര്‍ദുല്‍ പറയുന്നു. 

68 കളിയില്‍ ഇന്ത്യയെ കോഹ് ലി നയിച്ചപ്പോള്‍ 40 ടെസ്റ്റിലും ജയം നേടി

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കോഹ് ലി റെഡ് ബോള്‍ ക്രിക്കറ്റിലെ നായകത്വവും രാജിവെച്ചത്. 68 കളിയില്‍ ഇന്ത്യയെ കോഹ് ലി നയിച്ചപ്പോള്‍ 40 ടെസ്റ്റിലും ജയം നേടി. 

ഇന്ത്യയുടെ ജയങ്ങള്‍ക്കായി ബാറ്റുകൊണ്ട് സംഭാവന നല്‍കുമെന്നാണ് ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചു കൊണ്ട് കോഹ്‌ലി പറഞ്ഞത്. ടീമിന്റെ ലീഡര്‍ ആവാന്‍ ക്യാപ്റ്റനാവണമെന്നില്ലെന്നും കോഹ്‌ലി ചൂണ്ടിക്കാണിച്ചിരുന്നു. വിന്‍ഡിസിന് എതിരായ ഏകദിന പരമ്പരയാണ് അടുത്തതായി കോഹ്‌ലിയുടേയും ശാര്‍ദുലിന്റേയും മുന്‍പിലുള്ളത്. രോഹിത്തിന്റെ നായകത്വത്തിന് കീഴില്‍ കോഹ് ലി ആദ്യമായി കളിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com