'കരയുകയായിരുന്നു ഞങ്ങള്‍, ഉറങ്ങാന്‍ കഴിഞ്ഞില്ല'; ട്വന്റി20 ലോകകപ്പ് സെമി വേട്ടയാടിയതായി ഹസന്‍ അലി

തോല്‍വിക്ക് പിന്നാലെ താനും ഷഹീന്‍ അഫ്രീദിയും കരയുകയായിരുന്നു എന്നും ഹസന്‍ അലി പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ട്വന്റി20 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റ് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ തനിക്ക് ഉറങ്ങാന്‍ കൂടി സാധിച്ചില്ലെന്ന് പാക് പേസര്‍ ഹസന്‍ അലി. തോല്‍വിക്ക് പിന്നാലെ താനും ഷഹീന്‍ അഫ്രീദിയും കരയുകയായിരുന്നു എന്നും ഹസന്‍ അലി പറഞ്ഞു. 

എന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടമായിരുന്നു അത്. മറക്കാന്‍ കഴിയുന്നുണ്ടായില്ല. രണ്ട് ദിവസത്തോളം എനിക്ക് ഉറങ്ങാനായില്ല. ഭാര്യയും എനിക്കൊപ്പം ഉണ്ടായി. എന്റെ അവസ്ഥ കണ്ട് ഭാര്യയും ഭയന്നു. എല്ലായ്‌പ്പോഴും വിട്ടുകളഞ്ഞ ആ ക്യാച്ച് ആണ് എന്റെ ചിന്തകളില്‍ വന്നത്, ഹസന്‍ അലി പറയുന്നു. 

മൂന്ന് ദിവസം കൊണ്ട് 500 ക്യാച്ച് എടുത്തു

കഴിഞ്ഞതെല്ലാം മറന്ന് മുന്‍പോട്ട് പോകണം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ബംഗ്ലാദേശില്‍ എത്തിയതിന് ശേഷം ഞാന്‍ മൂന്ന് ദിവസം കൊണ്ട് 500 ക്യാച്ച് എടുത്തു. നോബോള്‍ പ്രശ്‌നം പരിഹരിക്കാനും പരിശീലനം നടത്തി. കൂടുതല്‍ മുന്നോട്ട് പോയി ടീമിന് സംഭാവന നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നും ഹസന്‍ അലി പറഞ്ഞു. 

സെമി ഫൈനലില്‍ മാലിക് എന്റെ അടുത്തേക്ക് വന്ന ഞാന്‍ കടുവയാണെന്നും പരാജയപ്പെടില്ലെന്നും പറഞ്ഞു. സഹതാരങ്ങള്‍ എന്നെ ഒരുപാട് പിന്തുണച്ചു. സമൂഹമാധ്യമങ്ങളില്‍ നിന്നും എനിക്ക് ഒരുപാട് പിന്തുണ ലഭിച്ചു. അതെല്ലാം വേദന മറക്കാന്‍ സഹായിച്ചു എന്നും ഹസന്‍ അലി പറയുന്നു. 

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് പാകിസ്ഥാന്‍ സെമി ഫൈനലിലേക്ക് എത്തിയത്. എന്നാല്‍ മാത്യു വേഡിന്റെ തുടരെ വന്ന മൂന്ന് സിക്‌സ് സെമി ഫൈനലില്‍ പാകിസ്ഥാന്റെ കഥ കഴിച്ചു. അതിന് മുന്‍പ് വേഡിനെ പുറത്താക്കാന്‍ ലഭിച്ച ക്യാച്ച് ഹസന്‍ അലി നഷ്ടപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com