ബൗണ്ടറി ബാരിക്കേഡ് ചാടിക്കടക്കല്‍, ഫുട്‌ബോള്‍ സ്‌കില്‍; മെഡിക്കല്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

ഈ സമയം അണ്ടര്‍ 19 ലോകകപ്പില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവെക്കുകയാണ് ഐസിസി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ആന്റിഗ്വ: ശനിയാഴ്ച നടക്കുന്ന കലാശപ്പോരില്‍ കിരീടം ഉയര്‍ത്തുക ഇന്ത്യയോ വെസ്റ്റ് ഇന്‍ഡീസോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഈ സമയം അണ്ടര്‍ 19 ലോകകപ്പില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവെക്കുകയാണ് ഐസിസി. 

ഗ്രൗണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന മെഡിക്കല്‍ സംഘത്തിന്റേതാണ് വീഡിയോ. എന്നാല്‍ ബൗണ്ടറി ലൈനിലെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ഇവര്‍ കുറച്ച് പ്രയാസപ്പെടുന്നു. അഡ്വര്‍ടൈസിങ് ബോര്‍ഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ മെഡിക്കല്‍ സംഘത്തിലെ ഒരാള്‍ വീഴുന്നുണ്ട്. 

കളിയിലേക്ക് വരുമ്പോള്‍, ഓസ്‌ട്രേലിയയെ സെമി ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് എത്തുന്നത്. ഇംഗ്ലണ്ട് എത്തുന്നത് അഫ്ഗാനിസ്ഥാനെ വീഴ്ത്തിയും. ഇത് എട്ടാം വട്ടമാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ എത്തുന്നത്. അഞ്ചാം കിരീടത്തിലേക്ക് ഇന്ത്യ എത്തുമെന്ന വിലയിരുത്തലുകളാണ് ശക്തം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com