ക്രിക്കറ്റ് കരിയറിലെ ഏറ്റവും നല്ല ദിവസം? മികച്ച ഏകദിന ഇന്നിങ്‌സ്? സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തെരഞ്ഞെടുക്കുന്നു

ഏകദിന കരിയറിലെ ഏറ്റവും മികച്ച ദിവസവും ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സും തെരഞ്ഞെടുക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: 1000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ ടീമാവുകയാണ് ഇന്ത്യ. ചരിത്ര നേട്ടത്തിലേക്ക് ടീം എത്തുമ്പോള്‍ തന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ദിവസവും ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സും തെരഞ്ഞെടുക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

2011 ലോകകപ്പ് ഫൈനല്‍ ആണ് എല്ലാത്തിനേക്കാളും മുകളില്‍. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസം അതാണ്. അതിന് വേണ്ടിയാണ് നമ്മള്‍ കളിച്ചിരുന്നത്. 24 വര്‍ഷം രാജ്യത്ത് പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. കോടിക്കണക്കിന് ജനങ്ങളുടെ പ്രതിനിധിയായി ആ കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ഞാന്‍ എപ്പോഴും പറയുന്നത് പോലെ, ഇത് ഏതാനും വ്യക്തികളുടെ വിഷയമല്ല. 1.39 ബില്യണ്‍ ജനങ്ങള്‍ക്ക് ആ കിരീട നേട്ടത്തില്‍ പങ്കുണ്ട്, സച്ചിന്‍ പറയുന്നു. 

ഏകദിനത്തില്‍ ആദ്യമായാണ്‌ അവിടെ 200 റണ്‍സ് സ്‌കോര്‍ ചെയ്യപ്പെട്ടത്

ഏറ്റവും മികച്ച ഏകദിന ഇന്നിങ്‌സ് എന്ന ചോദ്യത്തിനും സച്ചിന്‍ ഉത്തരം നല്‍കുന്നു. ഏകദിനത്തിലെ ആദ്യ ഇരട്ട ശതകം കണ്ടെത്തിയതാണ് ഏകദിനത്തിലെ ഏറ്റവും മികച്ച തന്റെ ഇന്നിങ്‌സുകളില്‍ ഒന്നെന്ന് സച്ചിന്‍ പറയുന്നു. അവരുടെ ബൗളിങ് ആക്രമണം വളരെ മികച്ചതായിരുന്നു. നല്ല എതിരാളികളായിരുന്നു അവര്‍. ഏകദിനത്തില്‍ ആദ്യമായിട്ടാണ് അവിടെ 200 റണ്‍സ് സ്‌കോര്‍ ചെയ്യപ്പെട്ടത്. അതിനാല്‍ അതിന് വലിയ പ്രാധാന്യമുണ്ട്, സച്ചിന്‍ അഭിപ്രായപ്പെട്ടു. 

1000 ഏകദിനം എന്ന ചരിത്ര നേട്ടം പിറക്കുന്ന മത്സരത്തിനായി ഇന്ത്യന്‍ ടീമിന് സച്ചിന്‍ ആശംസകള്‍ നേര്‍ന്നു. ഡീസന്റ് ടീമാണ് വിന്‍ഡിസ്. നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ അവര്‍ക്കെതിരെ പുറത്തെടുക്കേണ്ടതുണ്ട്. പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും, സച്ചിന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com