1000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യം, കണക്കുകളില്‍ ഇന്ത്യ തിളങ്ങുന്നത് ഇങ്ങനെ 

1000 എന്ന ചരിത്ര സംഖ്യയിലേക്ക് എത്തുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യയുടെ നേട്ടങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്
ഫോട്ടോ: ബിസിസിഐ,  ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആദ്യമായി 1000 ഏകദിനം കളിക്കുന്ന രാജ്യം എന്ന നേട്ടം ഇന്ത്യക്ക് സ്വന്തമാവും. 1000 എന്ന ചരിത്ര സംഖ്യയിലേക്ക് എത്തുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യയുടെ നേട്ടങ്ങളുടെ നീണ്ട പട്ടിക തന്നെയുണ്ട്. 

999 ഏകദിനങ്ങള്‍ കളിച്ചതില്‍ 518 കളിയില്‍ ജയം. 431 തോല്‍വി. 9 മത്സരങ്ങള്‍ ടൈയായി. മത്സര ഫലം ഇല്ലാതെ 41 മത്സരങ്ങള്‍. 

ഉയര്‍ന്ന ടോട്ടല്‍- 418-5, 2011 ഡിസംബര്‍ എട്ടിന് വിന്‍ഡിസിന് എതിരെ ഇന്‍ഡോറില്‍.
താഴ്ന്ന ടോട്ടല്‍- 54 ഓള്‍ഔട്ട് 2000 ഒക്ടോബറില്‍ 29ന് ശ്രീലങ്കയ്‌ക്കെതിരെ.
കൂറ്റന്‍ ജയം-257 റണ്‍സ് ജയം, ബെര്‍മുഡക്കെതിരെ 2007 മാര്‍ച്ച് 19.
ചെറിയ മാര്‍ജിനിലെ ജയം- ഒരു റണ്‍സ് ജയം, ന്യൂസിലന്‍ഡിന് എതിരെ 1990 മാര്‍ച്ച് ആറിന്. ശ്രീലങ്കയ്‌ക്കെതിരെ 1993 ജൂലൈ 25ന് കൊളംബോയില്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 2010 ഫെബ്രുവരി 21ന് ജയ്പൂരില്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 2011 ജനുവരി 15ന് ജോഹന്നാസ്ബര്‍ഗില്‍ 

വ്യക്തിഗത നേട്ടങ്ങള്‍

കൂടുതല്‍ മത്സരങ്ങള്‍- സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 463
കൂടുതല്‍ റണ്‍സ്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 18426
ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍- രോഹിത് ശര്‍മ, 264, ശ്രീലങ്കയ്ക്ക് എതിരെ
കൂടുതല്‍ സെഞ്ചുറികള്‍-സച്ചിന്‍ ടെണ്ടുല്‍ക്കര്‍,49
കൂടുതല്‍ അര്‍ധ സെഞ്ചുറികള്‍-സച്ചിന്‍, 96
കൂടുതല്‍ ഡക്ക്‌സ്-സച്ചിന്‍, 20
ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്-സച്ചിന്‍, 673, 2003 ലോകകപ്പ്
ഉയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റ്-സഹീര്‍ ഖാന്‍, 290
കൂടുതല്‍ വിക്കറ്റ്-അനില്‍ കുംബ്ലേ, 334
ബെസ്റ്റ് ബൗളിങ് ഫിഗര്‍- സ്റ്റുവര്‍ട്ട് ബിന്നി, 6-4
ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്-സഹീര്‍ ഖാന്‍, 21
ഏറ്റവും കൂടുതല്‍ റണ്‍വ് വഴങ്ങിയ ബൗളര്‍- ഭുവനേശ്വര്‍ കുമാര്‍, 106
ഏറ്റവും കൂടുതല്‍ വിക്കറ്റ് കീപ്പര്‍ ഡിസ്മിസല്‍-ധോനി, 438(318 ക്യാച്ച്, 120 സ്റ്റംപിങ്)
ഒരു കളിയില്‍ കൂടുതല്‍ ഡിസ്മിസല്‍-ധോനി, 6
പരമ്പരയിലെ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകള്‍-ധോനി, 21
കൂടുതല്‍ ക്യാച്ചുകള്‍-മുഹമ്മദ് അസ്ഹറുദ്ദീന്‍(156).
പരമ്പരയില്‍ കൂടുതല്‍ ക്യാച്ചുകള്‍-വിവിഎസ് ലക്ഷ്മണ്‍, 12

ഉയര്‍ന്ന ബാറ്റിങ് കൂട്ടുകെട്ടുകള്‍ 

  • ഓപ്പണിങ്-സച്ചിന്‍-ഗാംഗുലി, 258 റണ്‍സ്
  • രണ്ടാം വിക്കറ്റ്-സച്ചിന്‍-രാഹുല്‍ ദ്രാവിഡ്, 331 റണ്‍സ്
  • മൂന്നാം വിക്കറ്റ്-സച്ചിന്‍-ദ്രാവിഡ്, 237 റണ്‍സ്
  • നാലാം വിക്കറ്റ്-മുഹമ്മദ് അസ്ഹറുദ്ദീന്‍-അജയ് ജഡേജ, 275റണ്‍സ്
  • അഞ്ചാം വിക്കറ്റ്- അസ്ഹറുദ്ദീന്‍-ജഡേജ, 223 റണ്‍സ്
  • ആറാം വിക്കറ്റ്-റായിഡു-സ്റ്റുവര്‍ട്ട് ബിന്നി, 160
  • ഏഴാം വിക്കറ്റ്-ധോനി-ആര്‍ അശ്വിന്‍, 125
  • എട്ടാം വിക്കറ്റ്-ധോനി-ഭുവനേശ്വര്‍ കുമാര്‍, 100 റണ്‍സ്
  • ഒന്‍പതാം വിക്കറ്റ്-കപില്‍ ദേവ്-സയിദ് കിര്‍മാണി, 126
  • പത്താം വിക്കറ്റ്-ഹര്‍ഭജന്‍-ലക്ഷ്മീപതി ബാലാജി, 64 റണ്‍സ്

ഏകദിനത്തിലെ നായകന്മാര്‍ 

അജിത് വഡേക്കര്‍-1974, 2 മത്സരങ്ങള്‍, രണ്ടിലും തോല്‍വി
എസ് വെങ്കട് രാഘവന്‍-1975-79, 7 മത്സരങ്ങള്‍, ഒരു ജയം, ആറ് തോല്‍വി
ബിഷന്‍ സിങ് ബേദി-1976-78, 4 മത്സരം, ഒരു ജയം, നാല് തോല്‍വി
സുനില്‍ ഗാവസ്‌കര്‍-1981-85, 37 മത്സരം, 14 ജയം, 21 തോല്‍വി
ജിആര്‍ വിശ്വനാഥ്-1981, ഒരു മത്സരം, ഒരു തോല്‍വി
കപില്‍ ദേവ്-1982-87, 74 മത്സരം, 39 ജയം, 33 തോല്‍വി
സയിദ് കിര്‍മാനി-1983, ഒരു മത്സരം, ഒരു തോല്‍വി
മോഹിന്ദര്‍ അമര്‍നാഥ്-1984, ഒരു മത്സരം
രവി ശാസ്ത്രി-1987-91, 11 മത്സരം, നാല് ജയം, ഏഴ് തോല്‍വി
ദിലിപ് വെങ്‌സര്‍ക്കാര്‍-1987-89, 18 മത്സരം, 8 ജയം, 10 തോല്‍വി
കെ ശ്രീകാന്ത്-1989, 13 മത്സരം, 4 ജയം, എട്ട് തോല്‍വി
അസ്ഹറുദ്ദീന്‍-1990-99, 174 മത്സരം, 90 ജയം, 76 തോല്‍വി
സച്ചിന്‍- 1996-2000, 73 മത്സരം, 23 ജയം, 43 തോല്‍വി
അജയ് ജഡേജ-1998-99, 13 മത്സരം, 8 ജയം, 5 തോല്‍വി
സൗരവ് ഗാംഗുലി-1999-2005, 146 മത്സരം, 76 ജയം, 65 തോല്‍വി
രാഹുല്‍ ദ്രാവിഡ്-2000-2007, 79 മത്സരം, 42 ജയം, 33 തോല്‍വി
അനില്‍ കുംബ്ലേ-2002,1 മത്സരം, ഒരു ജയം
വീരേന്ദര്‍ സെവാഗ്-12 മത്സരം, ഏഴ് ജയം, 5 തോല്‍വി
ധോനി-2007-2018, 200 മത്സരം, 110 ജയം, 74 തോല്‍വി
സുരേഷ് റെയ്‌ന-12 മത്സരം, 6 ജയം, അഞ്ച് തോല്‍വി.
ഗൗതം ഗംഭീര്‍ 6 മത്സരം-ആറ് ജയം,
വിരാട് കോഹ് ലി 2013-2021, 95 മത്സരം, 65 ജയം, 27 തോല്‍വി
രഹാനെ-3 മത്സരം, 3 ജയം. 
രോഹിത് ശര്‍മ 10 മത്സരം, 8 ജയം, രണ്ട് തോല്‍വി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com