കോഹ്ലി ഇന്ന് പുതിയ റെക്കോർഡ് കുറിക്കും; നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം, സച്ചിനും ധോനിയുമടക്കം പട്ടികയിൽ 

സ്വന്തം രാജ്യത്ത് 100 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ 36-ാമത്തെ താരമാകും കോഹ്ലി
വിരാട് കോഹ്ലി
വിരാട് കോഹ്ലി

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ഒരു പ്രധാന നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയില്‍ മാത്രം 99 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ കോഹ്ലി 100-ാം ഏകദിനത്തിനാണ് ഇന്ന് ഇറങ്ങുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും എം എസ് ധോനിയും ഉൾപ്പെടുന്ന പട്ടികയിലേക്കാണ് താരം എത്തുന്നത്. ‌‌

ഇന്നത്തെ മത്സരത്തോടെ സ്വന്തം രാജ്യത്ത് 100 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ലോകത്തെ 36-ാമത്തെ താരമാകും കോഹ്ലി. ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാമനും. 164 മത്സരങ്ങള്‍ കളിച്ച മാസ്റ്റർ ബ്ലാസ്റ്റർ തന്നെയാണ് ഒന്നാമൻ. ധോനി 127 ഏകദിനങ്ങളുമായി രണ്ടാം സ്ഥാനത്താണ്. മുഹമ്മദ് അസറുദ്ദീന്‍ (113) മൂന്നാമതും മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗ് (108) നാലാമതുമുണ്ട്. 99 ഏകദിനത്തിൽ നിന്ന് 5002 റണ്‍സാണ് കോഹ്ലി നേടിയിട്ടുള്ളത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് റണ്‍സ് നേടിയപ്പോൾ ഇന്ത്യയിൽ 5000ല്‍ കൂടുതല്‍ റൺസ്നേട്ടമെന്ന റെക്കോർഡ് കോഹ്ലി കുറിച്ചിരുന്നു. ഏറ്റവും വേ​ഗതിയിൽ ഈ നേട്ടം കൈവരിച്ച താരമാണ് കോഹ്ലി. സച്ചിൻ 112-ാം മത്സരത്തിലാണ് 5000റൺ പിന്നിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com