രോഹിത്തിന്റെ അകമഴിഞ്ഞ പ്രശംസ, ഏറെ അഭിമാനം തോന്നിയതായി പ്രസിദ്ധ് കൃഷ്ണ 

ഒന്‍പത് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയതാണ് 237 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യയെ തുണച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അഹമ്മദാബാദ്: ഒന്‍പത് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയതാണ് 237 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യയെ തുണച്ചത്. പിന്നാലെ മത്സരത്തിന് ശേഷം നായകന്‍ രോഹിത് ശര്‍മ പ്രശംസിച്ചത് സന്തോഷിപ്പിച്ചതായും പ്രസിദ്ധ് കൃഷ്ണ പറഞ്ഞു. 

ഏറെ നാളുകളായി ഇന്ത്യയില്‍ ഇതുപോലൊരു സ്‌പെല്‍ ഞാന്‍ കണ്ടിട്ടില്ല. കൂടുതല്‍ പേസോടെ, ആ പേസ് നിലനിര്‍ത്തി പന്തെറിയാന്‍ പ്രസിദ്ധിന് കഴിഞ്ഞു എന്നാണ് രോഹിത് വിന്‍ഡിസിന് എതിരായ 44 റണ്‍സ് ജയത്തിന് പിന്നാലെ പ്രതികരിച്ചത്. 

ലൈനും ലെങ്തും നിലനിര്‍ത്തുക എന്നതായിരുന്നു തന്ത്രം

ഇതുപോലൊരു പ്രകടനത്തിനായി കുറച്ചായി ഞാന്‍ ശ്രമിക്കുന്നു. ഇന്ന് അത് സംഭവിച്ചു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അന്ന് മുതല്‍ സ്ഥിരത നിലനിര്‍ത്താനാണ് എന്റെ ശ്രമം. തുടക്കത്തില്‍ ഒരുപാട് ചിന്തകള്‍ എന്റെ ഉള്ളിലുണ്ടായി. എന്നാല്‍ ടീം എന്ന നിലയില്‍ ഒരുമിച്ച് വന്ന് കഴിഞ്ഞപ്പോള്‍ എന്താണ് ഞാന്‍ ചെയ്യേണ്ടത് എന്നതില്‍ വ്യക്തത വന്നു, പ്രസിദ്ധ് കൃഷ്ണ പറയുന്നു. 

ലൈനും ലെങ്തും നിലനിര്‍ത്തുക എന്നതായിരുന്നു തന്റെ തന്ത്രമെന്നും പ്രസിദ്ധ് പറയുന്നു. കാര്യങ്ങള്‍ വളരെ ലളിതമാണ്. ഗുഡ് ലെങ്ത് ആണ് ലക്ഷ്യം. ബാറ്റ്‌സ്മാന് ബ്ലോക്ക് ചെയ്യേണ്ടി വരുന്ന ഏരിയയിലേക്ക് പന്തെറിയുക. എന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനാണ് ശ്രമിച്ചത്. 

അവര്‍ക്ക് നല്ല തുടക്കം ലഭിക്കും. ഇതോടെ ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന് സംസാരിച്ചു. സമ്മര്‍ദം ചെലുത്തി നിര്‍ത്താന്‍ തീരുമാനിച്ചു. ജയത്തിന്റെ ക്രഡിറ്റ് എല്ലാവര്‍ക്കുമുള്ളതാണ്. ബാറ്റിലേക്ക് പന്ത് നന്നായി എത്തുമ്പോള്‍ സ്പിന്നര്‍മാര്‍ക്ക് ബൗള്‍ ചെയ്യുക എന്നത് പ്രയാസമാണ്. ഇവിടേയും നമ്മുടെ ബൗളിങ് യൂണിറ്റ് മികവ് കാണിച്ചു, പ്രസിദ്ധ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com