'ഫോമില്‍ തന്നെയാണ്, പക്ഷേ ഭാഗ്യം അകന്ന് പൊയ്ക്കഴിഞ്ഞു'; കോഹ്‌ലിയുടെ താളം തെറ്റലില്‍ ഗാവസ്‌കര്‍

വിരാട് കോഹ് ലിയുടെ ഫോമിനെ ചൂണ്ടി ഉയരുന്ന ചോദ്യങ്ങള്‍ തള്ളി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍
വിരാട് കോഹ്ലി
വിരാട് കോഹ്ലി

ന്യൂഡല്‍ഹി: വിരാട് കോഹ് ലിയുടെ ഫോമിനെ ചൂണ്ടി ഉയരുന്ന ചോദ്യങ്ങള്‍ തള്ളി ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. കോഹ് ലി ഫോം നഷ്ടപ്പെട്ട് നില്‍ക്കുകയല്ല, ഭാഗ്യം കോഹ് ലിയില്‍ നിന്ന് അകന്നതാണെന്നാണ് ഗാവസ്‌കറിന്റെ വാക്കുകള്‍. 

കോഹ് ലിക്ക് നഷ്ടമായിരിക്കുന്നത് ഭാഗ്യമാണ്. ഏതൊരു ബാറ്റ്‌സ്മാനും ഭാഗ്യം എന്നത് ഒപ്പമുണ്ടാവണം. എഡ്ജ് ചെയ്താലും അത് ക്യാച്ച് ആവാതെ പോകുന്ന ഭാഗ്യം ഏതൊരു ബാറ്റ്‌സ്മാനും വേണം. കഴിഞ്ഞ കുറേ മത്സരങ്ങളായി ആ ഭാഗ്യം കോഹ് ലിക്കൊപ്പം ഇല്ല, ഗാവസ്‌കര്‍ പറയുന്നു. 

കോഹ് ലി അര്‍ധ ശതകം കണ്ടെത്തിയത് മറക്കരുത്

എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ കോഹ് ലി അര്‍ധ ശതകം കണ്ടെത്തിയത് മറക്കരുത് എന്നും ഗാവസ്‌കര്‍ ഓര്‍മിപ്പിക്കുന്നു. വിന്‍ഡിസിന് എതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും സ്‌കോര്‍ ഉയര്‍ത്താന്‍ കോഹ് ലിക്ക് കഴിഞ്ഞില്ല. ആദ്യ ഏകദിനത്തില്‍ തുടരെ രണ്ട് ബൗണ്ടറികള്‍ നേടിയതിന് പിന്നാലെ ബൗണ്‍സറില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തി. 

ആദ്യ ഏകദിനത്തില്‍ നാല് പന്തില്‍ നിന്ന് 8 റണ്‍സ് മാത്രമാണ് കോഹ് ലി കണ്ടെത്തിയത്. രണ്ടാമത്തെ ഏകദിനത്തില്‍ നിലയുറപ്പിച്ച് നിന്ന് കളിക്കാന്‍ കോഹ് ലി ശ്രമിച്ചെങ്കിലും 18 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന ഏകദിനത്തില്‍ റണ്‍സ് കണ്ടെത്തി കോഹ് ലി തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

2019ന് ശേഷം സെഞ്ചുറി നേടാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിട്ടില്ല.  കഴിഞ്ഞ 5 കളിയില്‍ നിന്ന് 142 റണ്‍സ് ആണ് കോഹ് ലി നേടിയത്. സൗത്ത് ആഫ്രിക്കയില്‍ നേടിയ രണ്ട് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com