ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോഹ്‌ലിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടോ? ചിരിച്ചുതള്ളി രോഹിത് ശര്‍മ

വിരാട് കോഹ്‌ലിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ചിരിച്ച് തള്ളി ക്യാപ്റ്റന്‍ രോഹിത് ശര്‍മ
Published on

അഹമ്മദാബാദ്: വിരാട് കോഹ്‌ലിയില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ചിരിച്ച് തള്ളി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിന്‍ഡിസിന് എതിരായ പരമ്പരയിലും കോഹ് ലിക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നത് ചൂണ്ടിയാണ് ചോദ്യം. 

പരമ്പര തൂത്തുവാരിയതിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍, കോഹ്‌ലിയുടെ ഫോം ഇല്ലായ്മയ്ക്ക് കാരണം ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ എന്നാണ് രോഹിത്തിന്റെ നേര്‍ക്ക് ചോദ്യം വന്നത്. വിരാട് കോഹ് ലിക്ക് ആത്മവിശ്വാസം ആവശ്യമായുണ്ടോ എന്നായിരുന്നു രോഹിത്തിന്റെ മറുചോദ്യം. 

രണ്ട് ടെസ്റ്റില്‍ നിന്ന് രണ്ട് അര്‍ധ ശതകം നേടി കോഹ് ലി

നിങ്ങള്‍ എന്തിനെ കുറിച്ചാണ് പറയുന്നത്? സെഞ്ചുറിയിലേക്ക് വരാനാകാത്തത് വ്യത്യസ്ത കാര്യമാണ്. സൗത്ത് ആഫ്രിക്കയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് രണ്ട് അര്‍ധ ശതകം നേടി കോഹ് ലി. ഇവിടെ ഞാനൊരു കുഴപ്പവും കാണുന്നില്ല. ടീം മാനേജ്‌മെന്റിനും ഇക്കാര്യത്തില്‍ ഒരു തരത്തിലും ആശങ്കയില്ല, രോഹിത് പറഞ്ഞു. 

ഞങ്ങള്‍ ആശങ്കപ്പെട്ടിരുന്നത് മധ്യ ഓവറുകളിലെ ബാറ്റിങ് വെല്ലുവിളി എങ്ങനെ അതിജീവിക്കും എന്നാണ്. എന്നാല്‍ ഈ പരമ്പരയില്‍ മധ്യഓവറുകളില്‍ നമ്മള്‍ നന്നായി ബാറ്റ് ചെയ്തു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മള്‍ ബാറ്റ് ചെയ്തു. ടോപ് 3 ഒരുപാട് സമയം ബാറ്റ് ചെയ്യുന്നതിനാല്‍ മധ്യനിരയ്ക്ക് ബാറ്റ് ചെയ്യാന്‍ വേണ്ട സമയം ലഭിക്കുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. 

എന്നാല്‍ ഇവിടെ എത്ര നന്നായാണ് നമ്മുടെ മധ്യനിര സാഹചര്യം വായിച്ചെടുത്തത്. ടീം എന്ന നിലയില്‍ വലിയ പോസിറ്റീവ് കാര്യമാണ് ഇത്. ഇതേ നിലയില്‍ മുന്‍പോട്ട് പോകാനാണ് ശ്രമിക്കേണ്ടത് എന്നും രോഹിത് ശര്‍മ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com