ഐപിഎല്‍ ലേലം; ആദ്യം എത്തിയത് ശിഖര്‍ ധവാന്റെ പേര്, 8.25 കോടി രൂപയ്ക്ക് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്

ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ധവാന് വേണ്ടി താര ലേലത്തിനായി ആദ്യം ഇറങ്ങിയത്
ശിഖർ ധവാൻ/ഫയൽ ചിത്രം
ശിഖർ ധവാൻ/ഫയൽ ചിത്രം

ബംഗളൂരു: ഐപിഎല്‍ മെഗാ താര ലേലത്തില്‍ ആദ്യം എത്തിയത് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പേര്. 8.25 കോടി രൂപയ്ക്കാണ് ധവാനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. 

ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സുമാണ് ധവാന് വേണ്ടി താര ലേലത്തിനായി ആദ്യം ഇറങ്ങിയത്. രണ്ട് കോടി രൂപയായിരുന്നു ധവാന്റെ അടിസ്ഥാന വില. താര ലേലത്തിലൂടെ ധവാനെ തിരികെ പിടിക്കാനാണ് ഡല്‍ഹി ശ്രമിച്ചത്. 

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന് പിന്നാലെ പഞ്ചാബ് കിങ്‌സും ധവാന് വേണ്ടി ലേലത്തിന് ഇറങ്ങി. 2018ലെ താര ലേലത്തില്‍ 5.2 കോടി രൂപയ്ക്കാണ് ധവാനെ ഹൈദരാബാദ് സ്വന്തമാക്കിയത്. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തുമ്പോഴും ധവാന്റെ പ്രതിഫലം 5.2 കോടി രൂപയായി തുടര്‍ന്നു.  

5 കോടി രൂപയ്ക്ക് അശ്വിന്‍ രാജസ്ഥാനില്‍

ആര്‍ അശ്വിനെ 5 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അശ്വിനെ തിരികെ പിടിക്കാനും ഡല്‍ഹി താര ലേലത്തില്‍ ഇറങ്ങി. എന്നാല്‍ ഡല്‍ഹിയുടെ കൈകളില്‍ നിന്ന് അശ്വിനെ രാജസ്ഥാന്‍ സ്വന്തമാക്കി. രണ്ട് കോടി രൂപ തന്നെയായിരുന്നു അശ്വിന്റേയും അടിസ്ഥാന വില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com