ഇനി ക്രുണാലും ഹര്‍ദ്ദികും നേര്‍ക്കുനേര്‍ പോരാടും; 8.25 കോടിക്ക് ലഖ്‌നൗവില്‍; വാഷിങ്ടന്‍ സുന്ദറിനെ സ്വന്തമാക്കി ഹൈദരാബാദ്

ഇനി ക്രുണാലും ഹര്‍ദ്ദികും നേര്‍ക്കുനേര്‍ പോരാടും; 8.25 കോടിക്ക് ലഖ്‌നൗവില്‍; വാഷിങ്ടന്‍ സുന്ദറിനെ സ്വന്തമാക്കി ഹൈദരാബാദ്
ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ/ഫയല്‍ ചിത്രം
ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ/ഫയല്‍ ചിത്രം
Updated on
1 min read

ബംഗളൂരു: 8.25 കോടി രൂപയ്ക്ക് ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. ഗുജറാത്ത്, ഹൈദരാബാദ് ടീമുകളും താരത്തെ ടീമിലെത്തിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിച്ചെങ്കിലും ലഖ്‌നൗ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. ഇതോടെ ക്രുണാല്‍- ഹര്‍ദ്ദിക് നേര്‍ക്കുനേര്‍ പോരിനും കളമൊരുങ്ങി. 

ലേലത്തില്‍ സണ്‍റൈസേഴ്‌സ് ആദ്യമായി സ്വന്തമാക്കിയത് വാഷിങ്ടന്‍ സുന്ദറിനെയാണ്. താരത്തെ 8.75 കോടിയ്ക്ക് അവര്‍ ടീമിലെത്തിച്ചു. തുടക്കം മുതല്‍ താരത്തിനായി ഹൈദരാബാദ് ശ്രമം നടത്തി. 

അമ്പാട്ടി റായിഡുവിനെ 6.75 കോടി മുടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. 

10.75 കോടി മുടക്കി ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചു. ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ആറര കോടിയ്ക്കും സ്വന്തമാക്കി. 

അതേസമയം അഫ്ഗാന്‍ താരം മുഹമ്മദ് നബി, ഓസീസ് വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് എന്നിവരെ ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ മിനക്കെട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com