പെനാല്‍റ്റി നഷ്ടപ്പെടുത്തി മെസി, രക്ഷകനായത് എംബാപ്പെ; ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആവേശത്തിന് തുടക്കമായപ്പോള്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആവേശത്തിന് തുടക്കമായപ്പോള്‍ റയല്‍ മാഡ്രിഡിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. ഇഞ്ചുറി ടൈമിലെ ഗോളിലാണ് റയലിനെ പിഎസ്ജി വീഴ്ത്തിയത്. സ്‌പോര്‍ട്ടിങ്ങിനെ മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത് എതിരില്ലാത്ത 5 ഗോളിനും. 

മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും അവസാന നിമിഷം നെയ്മറും എംബാപ്പെയും ചേര്‍ന്നുള്ള മുന്നേറ്റം പിഎസ്ജിക്ക് ജയം നേടിക്കൊടുത്തു. പിഎസ്ജിയുടെ തട്ടകത്തില്‍ നടന്ന കളിയില്‍ റയലിന് മേല്‍ ആധിപത്യം ഉറപ്പിച്ച് കളിക്കാന്‍ അവര്‍ക്കായി. ഓണ്‍ ടാര്‍ഗറ്റിലേക്ക് പിഎസ്ജിയുടെ എട്ട് ഷോട്ടുകള്‍ വന്നപ്പോള്‍ റയലിന് ഒന്ന് പോലുമുണ്ടായില്ല. 

ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ നെയ്മറുടെ ബാക്ക് ഹീല്‍ പാസില്‍ നിന്നും എംബാപ്പെ വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ എംബാപ്പെയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനാണ് പിഎസ്ജിക്ക് പെനാല്‍റ്റി ലങിച്ചത്. എന്നാല്‍ തകര്‍പ്പന്‍ സേവിലൂടെ ക്വാര്‍ട്ടുവ നിഷേധിച്ചു. എംബാപ്പെയുടെ മികച്ച ഗോള്‍ അവസരങ്ങള്‍ നിഷേധിച്ചും ക്വാര്‍ട്ടുവ തിളങ്ങി. 

സ്‌പോര്‍ട്ടിങ്ങിനെ നിലംതൊടീക്കാതെ മാഞ്ചസ്റ്റര്‍ സിറ്റി

പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിങ്ങിനെ നിലംതൊടീക്കാതെ പറത്തുകയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി. ഏഴാം മിനിറ്റില്‍ മഹ്‌റസ് ആണ് ഗോള്‍ വല കുലുക്കി തുടങ്ങിയത്. ബെര്‍ണാഡോ സില്‍വ ഇരട്ട ഗോള്‍ നേടി. 17, 44 മിനിറ്റുകളിലാണ് സില്‍വയുടെ ഗോള്‍ എത്തിയത്. 32ാം മിനിറ്റില്‍ ഫില്‍ ഫോഡനും വല കുലുക്കി. നാല് ഗോള്‍ ലീഡോടെ ഒന്നാം പകുതി അവസാനിപ്പിച്ച സിറ്റി രണ്ടാം പകുതിയില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ ഗോള്‍ വല കുലിക്കി അഞ്ചാം ഗോള്‍ തികച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com