ആദ്യ ട്വന്റി20യില്‍ ശ്രേയസ് അയ്യരെ തഴഞ്ഞു; കാരണം വിശദീകരിച്ച് രോഹിത് ശര്‍മ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2022 12:57 PM |
Last Updated: 17th February 2022 12:57 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
കൊല്‍ക്കത്ത: എന്തുകൊണ്ട് ശ്രേയസ് അയരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ. മധ്യഓവറുകളില്‍ പന്തെറിയാന്‍ പാകത്തില്‍ താരത്തെ വേണം എന്നതിനാലാണ് ശ്രേയസിനെ പുറത്തിരുത്തിയത് എന്നാണ് രോഹിത് ശര്‍മയുടെ വിശദീകരണം.
ശ്രേയസിനെ പോലൊരു താരം പുറത്തിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനാവാതെ പോയത് ശ്രേയസിനെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. ഇലവനില്‍ സ്ഥാനം ലഭിക്കാനായി ഇതുപോലെ മത്സരം വരുന്നത് നല്ല കാര്യമാണ്. ഒരുപാട് താരങ്ങള്‍ക്ക് ഇങ്ങനെ പുറത്തിരിക്കേണ്ടി വരുന്നു, രോഹിത് പറയുന്നു.
ഇതുപോലുള്ള വെല്ലുവിളികള്‍ വരുന്നത് സന്തോഷിപ്പിക്കുന്നതാണ്. കളിക്കാര്‍ക്ക് ഫോം നഷ്ടപ്പെടുന്നു, ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കളിക്കാര്‍ ഇല്ലാത്തത് പോലുള്ള അവസ്ഥയല്ല അത്. ശ്രേയസിനോട് ഞങ്ങള്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലോകകപ്പിലേക്ക് പോകുമ്പോള്‍ മധ്യഓവറുകള്‍ എറിയാന്‍ പാകത്തില്‍ ഒരു കളിക്കാരനെ നമുക്ക് വേണം. ടീം എന്താണ് ആവശ്യപ്പെടുന്നത് എന്ന് കളിക്കാര്‍ക്ക് അറിയാം.
ടീമിനാണ് പ്രഥമ പരിഗണന എന്ന് ഇവര്‍ക്ക് മനസിലാക്കാനാവും. എല്ലാ കളിക്കാരും അവെയ്‌ലബിള്‍ ആവുമ്പോള്‍ നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടതായി വരും. ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം. ഇഷാന്‍ കിഷനോട് ഞാന്‍ ഒരുപാട് സമയം സംസാരിച്ചിട്ടുണ്ട് മുംബൈ ഇന്ത്യന്‍സിലായിരിക്കുമ്പോള്‍. മധ്യനിരയില്‍ കളിക്കുന്നതല്ല ഇഷാന്റെ യഥാര്‍ഥ പൊസിഷന്‍ എന്നതിനാല്‍, രോഹിത് പറയുന്നു.