'അര്‍ഹത ഇല്ലാത്തവര്‍ ടെസ്റ്റ് സ്‌ക്വാഡില്‍, ഋതുരാജിനേയും സര്‍ഫ്രാസിനേയും എന്തിന് തഴഞ്ഞു?' ആഞ്ഞടിച്ച് വെങ്‌സര്‍ക്കാര്‍  

ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ റണ്‍സ് നേടുന്ന ഋതുരാജിനേയും സര്‍ഫ്രാസിനേയും എങ്ങനെ ഒഴിവാക്കാനാവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ ടീമിലേക്ക് സര്‍ഫ്രാസ് ഖാന്‍, ഋതുരാജ് ഗയ്കവാദ് എന്നിവരെ പരിഗണിക്കാതിരുന്നതിന് എതിരെ ഇന്ത്യന്‍ മുന്‍ താരം ദിലിപ് വെങ്‌സര്‍ക്കാര്‍. ഇരുവരേയും ഒഴിവാക്കിയത് എങ്ങനെ ന്യായീകരിക്കാനാവും എന്നാണ് വെങ്‌സര്‍ക്കാരിന്റെ ചോദ്യം. 

ബുദ്ധി ഉപയോഗിച്ചല്ലേ ടീം സെലക്ട് ചെയ്യുന്നത്. ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ റണ്‍സ് നേടുന്ന ഋതുരാജിനേയും സര്‍ഫ്രാസിനേയും എങ്ങനെ ഒഴിവാക്കാനാവും. സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന പല താരങ്ങള്‍ക്കും അതിനുള്ള യോഗ്യതയില്ല, വെങ്‌സര്‍ക്കാര്‍ പറയുന്നു. 

ഋതുരാജും സര്‍ഫ്രാസും ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. അവര്‍ക്ക് അവസരം നല്‍കാതെ സെലക്ടര്‍മാര്‍ അവരുടെ ആത്മവീര്യം കെടുത്തുകയാണ് ചെയ്യുന്നത് എന്നും വെങ്‌സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വൈറ്റ്‌ബോള്‍ ടീമിന്റെ ഭാഗമാണ് ഋതുരാജ്. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് വിളി എത്തിയിട്ടില്ല. 

1995 റണ്‍സ് ആണ് 2019ല്‍ സര്‍ഫ്രാസ് നേടിയത്‌

രണ്ട് ട്വന്റി20യാണ് ഇന്ത്യന്‍ കുപ്പായത്തില്‍ ഋതുരാജ് ഇതുവരെ കളിച്ചത്. ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്ക് എതിരായ ട്വന്റി20 ടീമില്‍ അംഗമായിരുന്നു എങ്കിലും പ്ലേയിങ് ഇലവനിലേക്ക് എത്തിയില്ല. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ രണ്ട് ട്വന്റി20യിലും ഋതുരാജിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. 

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്ക് എതിരെ 275 റണ്‍സ് നേടിയാണ് സര്‍ഫ്രാസ് സീസണ്‍ തുടങ്ങിയിരിക്കുന്നത്. 2019 സീസണില്‍ 1995 റണ്‍സ് ആണ് 199 എന്ന ശരാശരിയില്‍ 9 കളിയില്‍ നിന്ന് സര്‍ഫ്രാസ് സ്‌കോര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com