രോഹിത്തിന് ശേഷം ആര്? വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന 3 താരങ്ങള്‍ ഇവര്‍; ചേതന്‍ ശര്‍മ പറയുന്നു

ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മൂന്ന് കളിക്കാരുടെ പേരുകളാണ് ചേതന്‍ ശര്‍മ ചൂണ്ടിക്കാണിക്കുന്നത്
ചിത്രം: ബിസിസിഐ ട്വിറ്റർ
ചിത്രം: ബിസിസിഐ ട്വിറ്റർ

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ക്യാപ്റ്റന്‍സി മെറ്റീരിയലുകളിലേക്ക് ചൂണ്ടി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മൂന്ന് കളിക്കാരുടെ പേരുകളാണ് ചേതന്‍ ശര്‍മ ചൂണ്ടിക്കാണിക്കുന്നത്. 

സൗത്ത് ആഫ്രിക്കയില്‍ കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കി. സൗത്ത് ആഫ്രിക്കയിലും ഇപ്പോള്‍ ലങ്കന്‍ പരമ്പരയിലും ബൂമ്രയെ വൈസ് ക്യാപ്റ്റനാക്കി. വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി20യില്‍ പന്തിനേയും വൈസ് ക്യാപ്റ്റനാക്കി. രോഹിത്തിന് കീഴില്‍ വളര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്ന താരങ്ങള്‍ ഇവരാണ്, ചേതന്‍ ശര്‍മ പറഞ്ഞു. 

ആരാണ് അടുത്ത ക്യാപ്റ്റന്‍ എന്ന് പറയുക പ്രയാസമാണ്

ആരാണ് അടുത്ത ക്യാപ്റ്റന്‍ എന്ന് പറയുക പ്രയാസമാണ്. എന്നാല്‍ ഒരു പേര് ഉയര്‍ന്ന് വരും എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരയില്‍ ബൂമ്രയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. 

മുതിര്‍ന്ന കളിക്കാരായ രഹാനെ, ചേതേശ്വര്‍ പൂജാര, ഇശാന്ത് ശര്‍മ, വൃധിമാന്‍ സാഹ എന്നിവരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മൊഹാലിയിലും ബംഗളൂരുവിലും ആയാണ് രണ്ട് ടെസ്റ്റുകളുടെ പരമ്പര. ബംഗളൂരുവിലെ രണ്ടാമത്തെ ടെസ്റ്റ് രാത്രിയും പകലുമായാണ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com