മൂന്ന് വിദേശ പര്യടനങ്ങള്‍ കൂടി, 35 അംഗ ടീമിനെ പ്രഖ്യാപിച്ചേക്കും; ഇന്ത്യയെ കാത്ത് തിരക്കേറിയ ഷെഡ്യൂള്‍

ഇംഗ്ലണ് പര്യടനത്തിന് ഇടയില്‍ അയര്‍ലന്‍ഡിന് എതിരായ ഒരു ട്വന്റി20യും ഇന്ത്യ കളിക്കുന്നുണ്ട്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിന് മുന്‍പ് മൂന്ന് വിദേശ പര്യടനങ്ങള്‍ കൂടി ഇന്ത്യ നടത്തിയേക്കും. ഇതോടെ തിരക്കേറിയ ഷെഡ്യൂള്‍ ആണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. 

ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിനും ഒക്ടോബര്‍-നവംബറിലായി നടക്കുന്ന ട്വന്റി20 ലോകകപ്പിനും ഇടയിലായാണ് മൂന്ന് വിദേശ പര്യടനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത്. ഇംഗ്ലണ് പര്യടനത്തിന് ഇടയില്‍ അയര്‍ലന്‍ഡിന് എതിരായ ഒരു ട്വന്റി20യും ഇന്ത്യ കളിക്കുന്നുണ്ട്. 

സൗത്ത് ആഫ്രിക്കയെ നേരിട്ട ശേഷം ഇംഗ്ലണ്ടിലേക്ക്‌

ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20, ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷം ഐപിഎല്ലിലേക്കാണ് ഇന്ത്യ പോകുന്നത്. പിന്നാലെ സൗത്ത് ആഫ്രിക്കന്‍ ടീം ഇന്ത്യയിലേക്ക് എത്തും. അഞ്ച് ട്വന്റി20യാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ കളിക്കുന്നത്. പിന്നാലെ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കും. 

വെസ്റ്റ് ഇന്‍ഡീസിലേക്കും സിംബാബ്വെയിലേക്കും

ഒരു ടെസ്റ്റും മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുക. ഇതിന് പിന്നാലെ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പറക്കും. സിംബാബ്വെയിലും ഇന്ത്യ എത്തും. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിലും ഇന്ത്യ ഉണ്ടാവും. 

തിരക്കേറിയ ഷെഡ്യൂളും ബബിളില്‍ തുടരെ കഴിയേണ്ടി വരുന്നതിലെ പ്രശ്‌നങ്ങളും മുന്‍പില്‍ കണ്ട് 35 കളിക്കാര്‍ ഉള്‍പ്പെടുന്ന സംഘത്തെ തെരഞ്ഞെടുക്കാനാണ് സെലക്ടര്‍മാരുടെ നീക്കം. അയര്‍ലന്‍ഡിന് എതിരായ ട്വന്റി20യുടെ സമയം ആയിരിക്കും ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്. രണ്ട് വ്യത്യസ്ത ടീമുകളെ ഇന്ത്യ ഇവിടെ ഇറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com