'5 മിനിറ്റ് മാത്രം നീണ്ട ഫോണ്‍ കോള്‍'; ടീമില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ ജെയിംസ് ആന്‍ഡേഴ്‌സന്‍

ഇനിയും ടീമിനായി ഒരുപാട് സംഭാവന ചെയ്യാന്‍ തനിക്കാകും എന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു
ജെയിംസ് ആന്‍ഡേഴ്‌സന്‍/ഫയല്‍ ചിത്രം
ജെയിംസ് ആന്‍ഡേഴ്‌സന്‍/ഫയല്‍ ചിത്രം

ലണ്ടന്‍: വിന്‍ഡിസിന് എതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത് കരിയറിന് തിരശീലയിടുന്നതാവല്ലേ എന്ന് പ്രാര്‍ഥിക്കുന്നതായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഇനിയും ടീമിനായി ഒരുപാട് സംഭാവന ചെയ്യാന്‍ തനിക്കാകും എന്ന് ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 

ഇത് അവസാനമായിരിക്കല്ലേ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഇനിയുമൊരിക്കല്‍ കൂടി ഇറങ്ങാന്‍ എനിക്കാവും. ഇനിയും പലതും ചെയ്യാനാവുംം. കളിക്കാനുള്ള അഭിനിവേഷം ഇനിയും എന്റെ ഉള്ളിലുണ്ട്. ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് അറിയിച്ച കോള്‍ ഞെട്ടിച്ചു. എന്നാല്‍ ശ്രദ്ധ വിടാതെ, പന്തുകൊണ്ട് എനിക്ക് എന്തെല്ലാം ചെയ്യാനാവും എന്ന് എല്ലാവരേയും ഇനിയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും, ആന്‍ഡേഴ്‌സന്‍ പറയുന്നു. 

ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് അറിയിച്ച് ഫോണ്‍ കോള്‍

ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് എന്നെ അറിയിച്ചത് 5 മിനിറ്റ് ഫോണ്‍ കോളിലൂടെയാണ്. അതാണ് അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു കാര്യം. കാര്യങ്ങള്‍ വ്യക്തമാക്കിയില്ല. പുതിയ മുഖ്യ പരിശീലകനും ഡയറക്ടറുമാണ്. എന്ത് തീരുമാനം എടുത്താലും ശരിയായ വിധത്തില്‍ അതെടുക്കുമെന്ന് വിശ്വസിക്കുന്നതായും ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 

ആന്‍ഡേഴ്‌സനൊപ്പം പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനേയും വിന്‍ഡിസിന് എതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കി. ആഷസ് പരമ്പരയില്‍ മികവിലേക്ക് ഉയരാന്‍ ഇരുവര്‍ക്കും കഴിയാതിരുന്നത് ചൂണ്ടിയാണ് മാറ്റം. എന്നാല്‍ ആന്‍ഡേഴ്‌സന്റേയും ബ്രോഡിന്റേയും കരിയറിന്റെ അവസാനമല്ല ഇതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com