വീണ്ടും തകര്‍ത്തടിച്ച് രോഹന്‍, ഗുജറാത്തിന് എതിരെ കേരളത്തിന് മിന്നും തുടക്കം 

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് മികച്ച തുടക്കം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് മികച്ച തുടക്കം. ആദ്യ കളിയില്‍ മേഘാലയക്ക് എതിരെ പുറത്തെടുത്തതിന് സമാനമായി വൈറ്റ് ബോള്‍ ക്രിക്കറ്റ് ശൈലിയില്‍ രോഹന്‍ എസ് കുന്നുമ്മല്‍ ബാറ്റ് വീശിയതോടെ കേരളം 16 ഓവറില്‍ 100 റണ്‍സ് പിന്നിട്ടു. 

രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ് കേരളം. 38 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സും പറത്തി 48 റണ്‍സോടെ രോഹന്‍ പുറത്താവാതെ നില്‍ക്കുന്നു. 51 പന്തില്‍ നിന്ന് രാഹുല്‍ പി 44 റണ്‍സോടെ മടങ്ങി. 

രാഹുലിന് പിന്നാലെ മടങ്ങി സക്‌സേന

രാഹുലും രോഹനും ചേര്‍ന്ന് ഓപ്പണിങ്ങില്‍ 85 റണ്‍സ് ആണ് കണ്ടെത്തിയത്. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ സക്‌സേന നാല് റണ്‍സ് മാത്രം എടുത്ത് മടങ്ങി. 287 റണ്‍സ് ആണ് കേരളത്തിന് മുന്‍പില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇനി മറികടക്കേണ്ടതായുള്ളത്. 

ആദ്യ ദിനം 90-5 എന്ന നിലയില്‍ ഗുജറാത്ത് തകര്‍ന്നിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ഹെറ്റും കരണ്‍ പട്ടേലും ചേര്‍ന്ന് കണ്ടെത്തിയ 234 റണ്‍സ് കൂട്ടുകെട്ട് ഗുജറാത്തിന്റെ സ്‌കോര്‍ 400ന് അടുത്തെത്തിച്ചു. 245 പന്തില്‍ നിന്ന് ഹെറ്റ് 185 റണ്‍സ് നേടി. കരണ്‍ 166 പന്തില്‍ നിന്ന് 120 റണ്‍സും. നിധീഷ് അഞ്ച് വിക്കറ്റും ബേസില്‍ തമ്പി നാല് വിക്കറ്റും വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com