'രാജ്യത്തിനായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും', ഋതുരാജ് ഗയ്കവാദിനെ ചൂണ്ടി സെലക്ടര്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഋതുരാജ് ഗയ്കവാദിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ഋതുരാജ് ഗയ്കവാദിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന സംഘത്തിലേക്ക് ഋതുരാജിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചേതന്‍ ശര്‍മയുടെ വാക്കുകള്‍. 

ശരിയായ സമയത്താണ് ഋതുരാജ് ഗയ്കവാദിന് ഈ അവസരം ലഭിച്ചിരിക്കുന്നത്. ടി20 ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലും. രാജ്യത്തിന് വേണ്ടി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഋതുരാജിന് കഴിയും എന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്, ചേതന്‍ ശര്‍മ പറഞ്ഞു. 

ഋതുരാജ് മികവ് കാണിക്കുന്നു. അതിനുള്ള പ്രതിഫലമാണ് ലഭിക്കുന്നത്

ഞങ്ങള്‍ ഋതുരാജിനെ തെരഞ്ഞെടുത്തു. ഇനി ടീം മാനേജ്‌മെന്റിന് തീരുമാനിക്കാം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന്. കോമ്പിനേഷനില്‍ ഇണങ്ങുമ്പോഴും ഋതുരാജിനെ ആവശ്യം വരുമ്പോഴും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാം. ഋതുരാജ് മികവ് കാണിക്കുന്നു. അതിനുള്ള പ്രതിഫലമാണ് ലഭിക്കുന്നത് എന്നും ഇന്ത്യയുടെ മുന്‍ പേസര്‍ കൂടിയായ ചേതന്‍ ശര്‍മ ചൂണ്ടിക്കാണിച്ചു. 

ഐപിഎല്ലിലും വിജയ് ഹസാരേയിലും റണ്‍വേട്ട

2021 ഐപിഎല്ലിലെ റണ്‍വേട്ടയില്‍ ഋതുരാജ് മുന്‍പിലുണ്ടായി. ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം ചൂടിയപ്പോള്‍ 635 റണ്‍സ് ആണ് ഋതുരാജ് നേടിയത്. ഐപിഎല്ലിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും ഋതുരാജ് മികവ് കാണിച്ചു. 5 കളിയില്‍ നിന്ന് വാരിക്കൂട്ടിയത് 603 റണ്‍സ്.  

പരിക്കില്‍ നിന്ന് രോഹിത് മുക്തനാവാത്തതോടെ കെഎല്‍ രാഹുലാണ് സൗത്ത് ആഫ്രിക്കയില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍. ബൂമ്ര വൈസ് ക്യാപ്റ്റനും. ജനുവരി 19നാണ് ആദ്യ ഏകദിനം ജനുവരി 21ന് രണ്ടാമത്തേയും ജനുവരി 23ന് മൂന്നാമത്തേയും ഏകദിനം നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com