അവസാന നിമിഷം പിന്മാറി, അതൃപ്തി അറിയിച്ച് അമ്പയര്‍, ക്ഷമ ചോദിച്ച് കെഎല്‍ രാഹുല്‍

റബാഡ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുന്‍പ് പിന്മാറിയ രാഹുലിന് അമ്പയറുടെ മുന്നറിയിപ്പ് ലഭിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജോഹന്നാസ്ബര്‍ഗ്: ഏകദിനത്തിന് മുന്‍പേ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യം കെഎല്‍ രാഹുലിനെ തേടിയെത്തി. ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ അര്‍ധ ശതകം കണ്ടെത്താനും ക്യാപ്റ്റനായി. ഇവിടെ റബാഡ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുന്‍പ് പിന്മാറിയ രാഹുലിന് അമ്പയറുടെ മുന്നറിയിപ്പ് ലഭിച്ചു. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നാലാമത്തെ ഓവറിലാണ് സംഭവം. റബാഡ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് തൊട്ടുമുന്‍പാണ് രാഹുല്‍ തന്റെ ബാറ്റിങ് സ്റ്റാന്‍സില്‍ നിന്ന് പിന്മാറിയത്. അപ്പോള്‍ തന്നെ രാഹുല്‍ ബൗളറോട് ക്ഷമ ചോദിച്ചു. 

അമ്പയറോട് രാഹുല്‍ സോറി പറഞ്ഞു

കൂടുതല്‍ വേഗത്തില്‍ തീരുമാനം എടുക്കാനാണ് ഈ സമയം രാഹുലിനോട് അമ്പയര്‍ പറയുന്നത്. സ്റ്റംപ് മൈക്കാണ് രാഹുലിന് അമ്പയര്‍ നല്‍കിയ താക്കീത് പിടിച്ചെടുത്തത്. പിന്നാലെ അമ്പയറോട് രാഹുല്‍ സോറി പറഞ്ഞു. 

കളിയിലേക്ക് വരുമ്പോള്‍ ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് പിന്നാലെ ശക്തമായ തിരിച്ചുവരവാണ് സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റില്‍ നടത്തിയത്. 202 റണ്‍സിനാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ പുറത്തായത്. രാഹുലിനും അശ്വിനും അല്ലാതെ മറ്റൊരു ഇന്ത്യന്‍ താരത്തിനും പിടിച്ചു നില്‍ക്കാനായില്ല. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com