മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; പരിശീലകനായി വമ്പന്‍ വന്നില്ലെങ്കില്‍ കൂടുമാറ്റം

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിഗണനയില്‍ എന്ന് സൂചന
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പരിഗണനയില്‍ എന്ന് സൂചന. പുതിയതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബിലെത്തിക്കുന്ന പരിശീലകനെ ആശ്രയിച്ചിരിക്കും ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുന്ന കാര്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നിരിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്റ്റിയാനോയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച അഭ്യൂഹങ്ങളും നിറയുന്നത്. പ്രീമിയര്‍ ലീഗിലെ പുതുവര്‍ഷത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വോള്‍വ്‌സിനോട് എതിരില്ലാത്ത ഒരു ഗോളിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തോറ്റിരുന്നു. 

കിരീട പ്രതീക്ഷകള്‍ അകന്നു
 

നിലവില്‍ പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുമായി യുനൈറ്റഡിനുള്ളത് 32 പോയിന്റ് വ്യത്യാസം. ഇതോടെ സീസണില്‍ യുനൈറ്റഡിന്റെ കിരീട പ്രതീക്ഷകള്‍ ക്രിസ്റ്റ്യാനോയുടെ മനസില്‍ നിന്നും അകന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

12 വര്‍ഷത്തിന് ശേഷം യുനൈറ്റഡിലേക്ക് തിരികെ എത്തിയ ക്രിസ്റ്റിയാനോ 21 മത്സരങ്ങളില്‍ നിന്ന് 12 തവണ ഗോള്‍ വല കുലുക്കി. പക്ഷേ യുനൈറ്റഡിന്റെ പ്രകടനം താഴേക്ക് തന്നോ പോയി. സോള്‍ഷെയറിന് പകരം റാഗ്നിക്ക് ഇടക്കാല പരിളീലകനായി എത്തിയെങ്കിലും യുനൈറ്റഡിന്റെ കളി ശൈലിയില്‍ മാറ്റമൊന്നും ഉണ്ടായില്ല. ഇത് ക്രിസ്റ്റ്യാനോയിലും അതൃപ്തി സൃഷ്ടിച്ചു. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്താന്‍ സാധിക്കാത്തതിനാല്‍ കവാനി, മഗ്വെയര്‍, ഗ്രീന്‍വുഡ് എന്നിവര്‍ക്കും അവരുടെ റോളില്‍ വെല്ലുവിളി നേരിടുന്നു. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ സന്തുഷ്ടനല്ല. നമ്മളാരും സന്തുഷ്ടരല്ല. അതെനിക്ക് ഉറപ്പാണ്. കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്ന് നമുക്ക് അറിയാം. ഇപ്പോള്‍ പുറത്തെടുക്കുന്നതിനേക്കാള്‍ ഏറെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് എന്നും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന് മുന്‍പ് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com