തിരുവനന്തപുരത്തെ ഇന്ത്യ-വിന്‍ഡിസ് മത്സരം മാറ്റിയേക്കും; വേദി ചുരുക്കാന്‍ ബിസിസിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 04:46 PM  |  

Last Updated: 09th January 2022 04:46 PM  |   A+A-   |  

kohli_bumrah_vs_afghanistan

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് വൈറ്റ് ബോള്‍ പരമ്പരകളുടെ വേദി വെട്ടിക്കുറച്ചേക്കും. ഇതോടെ തിരുവനന്തപുരത്തും മത്സരം നടന്നേക്കില്ല. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. 

മൂന്ന് ഏകദിനവും മൂന്ന് ടി20യുമാണ് വിന്‍ഡിസ് ഇന്ത്യയില്‍ കളിക്കുന്നത്. അഹമ്മദാബാദില്‍ ഫെബ്രുവരി ആറിന് നടക്കുന്ന ഏകദിന പരമ്പരയോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാവു. അഹമ്മദാബാദിന് പുറമെ ജയ്പൂര്‍, കൊല്‍ക്കത്ത, കട്ടക്ക്, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവയാണ് മത്സര വേദികള്‍. 

ഫെബ്രുവരി 20നാണ് തിരുവനന്തപുരത്ത് മത്സരം

ഫെബ്രുവരി 20നാണ് തിരുവനന്തപുരത്ത് മത്സരം. വേദികള്‍ വെട്ടിക്കുറക്കുന്നതില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ഏതാനും വേദികളിലേക്ക് പരമ്പര ചുരുക്കും. 

ആറ് മത്സരങ്ങള്‍ മൂന്ന് വേദികളിലായി നടത്താനാവും ബിസിസിഐയുടെ തീരുമാനം. കളിക്കാര്‍ കൂടുതല്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ഫെബ്രുവരി ഒന്നിനാണ് വിന്‍ഡിസ് ടീം അഹമ്മദാബാദിലെത്തുന്നത്. മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷം ടീം പരിശീലനം ആരംഭിക്കും.