ആ വാര്‍ത്ത തെറ്റ്, ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കില്ലെന്ന് സച്ചിന്‍; ക്ഷമ ചോദിച്ച് അമിതാഭ് ബച്ചന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 12:25 PM  |  

Last Updated: 09th January 2022 12:29 PM  |   A+A-   |  

sachin_amitab

ഫയല്‍ ചിത്രം

 

മുംബൈ: ലെജന്‍ഡ്‌സ് ലീഗില്‍ കളിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്റെ പേര് ഉള്‍പ്പെടുത്തി ലെജന്‍ഡ്‌സ് ലീഗിന്റെ പ്രമോ ബിഗ് ബി അമിതാഭ് ബച്ചനും പങ്കുവെച്ചിരുന്നു. 

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ സച്ചിന്‍ കളിക്കുമെന്ന വാര്‍ത്ത സത്യമല്ല. ആരാധകരേയും അമിതാഭ് ബച്ചനേയും തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്ന് സംഘാടകര്‍ പിന്മാറണം എന്നാണ് സച്ചിന്റെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചത്. 

ഇതോടെ സച്ചിന്റെ പേര് ഉള്‍പ്പെടുത്താത്ത പ്രമോ അമിതാഭ് ബച്ചന്‍ പങ്കുവെച്ചു. ബിഗ് ബി ഇവിടെ ക്ഷമ ചോദിക്കുകയും ചെയ്യുന്നു. യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവര്‍ ലെജന്‍ഡ്‌സ് ലീഗ് കളിക്കും. 

ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് ടൂര്‍ണമെന്റിന്റെ കമ്മീഷണര്‍. ലെജന്‍ഡ്‌സ് ലീഗിലെ ഏഷ്യന്‍ ടീമിന്റെ ഏഷ്യന്‍ ലയേണ്‍സ് എന്നാണ്. പാകിസ്ഥാന്‍, ശ്രീലങ്ക കളിക്കാര്‍ ഈ ടീമില്‍ ഉള്‍പ്പെടും. അക്തര്‍, ഷാഹിദ് അഫ്രീദി, ജയസൂര്യ, മുരളീധരന്‍, ചാമിന്ദ വാസ്, തിലകരത്‌ന ദില്‍ഷാന്‍, അസര്‍ മഹ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാ ഉള്‍ ഹഖ്, മുഹമ്മദ് ഹഫീദ്, മാലിക്, മുഹമ്മദ് യൂസഉ്, ഉമര്‍ ഗുല്‍, അസ്ഘര്‍ അഫ്ഗാന്‍ എന്നീവര്‍ ലെജന്‍ഡ്‌സ് ലീഗിന്റെ ഭാഗമാവും.