വിക്കറ്റെടുത്തു, പിന്നാലെ കൈ സാനിറ്റൈസ് ചെയ്തു, മാസ്‌കും ധരിച്ചു! ഹാരിസ് റൗഫിന്റെ 'കോവിഡ് പ്രോട്ടോക്കോൾ' ആഘോഷം (വീഡിയോ)

വിക്കറ്റെടുത്തു, പിന്നാലെ കൈ സാനിറ്റൈസ് ചെയ്തു, മാസ്‌കും ധരിച്ചു! ഹാരിസ് റൗഫിന്റെ 'കോവിഡ് പ്രോട്ടോക്കോൾ' ആഘോഷം (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഡ്‌നി: കോവിഡ് മഹാമാരി ലോകത്താകെ മനുഷ്യരുടെ ശുചിത്വ ശീലങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകിയും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയും മാസ്‌ക് ധരിച്ചുമൊക്കെ നാം വൈറസിനെ ചെറുക്കുന്നു. 

ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ മാസ്‌ക് ധരിച്ചല്ല കളിക്കുന്നത്. കൈകള്‍ സാനിറ്റൈസ് ചെയ്യാനും സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്ന തരത്തില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചാലോ? 

അത്തരമൊരു ആഘോഷം കഴിഞ്ഞ ദിവസം നടന്നു. ബിഗ് ബാഷ് ലീഗ് ടി20 പോരാട്ടത്തിലാണ് വ്യത്യസ്തമായ കോവിഡ് പ്രോട്ടോക്കോള്‍ ആഘോഷം അരങ്ങേറിയത്. 

ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സ്- പെര്‍ത്ത് സ്‌കോച്ചേഴ്‌സ് പോരാട്ടത്തിനിടെയാണ് രസകരമായ ആഘോഷം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൈകള്‍ ചേര്‍ത്തും ആലിംഗനം ചെയ്തുമൊക്കെയുള്ള ആഘോഷങ്ങള്‍ക്ക് മൈതാനത്ത് വിലക്കുണ്ട്. അതിന് പകരമാണ് മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ് വ്യത്യസ്ത രീതിയില്‍ ആഘോഷം നടത്തിയത്. 

പെര്‍ത്ത് സ്‌കോചേഴ്‌സിന്റെ കുര്‍ടിസ് പാറ്റേഴ്‌സനെ മൂന്നാം ഓവറില്‍ പുറത്താക്കിയതിന് പിന്നാലെയാണ് താരത്തിന്റെ ആഘോഷം. വിക്കറ്റ് നേടിയ ശേഷം പ്രീതാകത്മകമായി സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകിയും പോക്കറ്റില്‍ കരുതിയ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചുമായിരുന്നു റൗഫിന്റെ ആഘോഷം.

ഇതിന്റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. റൗഫിന്റെ ആഘോഷങ്ങള്‍ കണ്ട് സഹ താരം ബിയു വെബ്‌സ്റ്റര്‍ പൊട്ടിച്ചിരിക്കുന്നതും പിന്നീട് കൈയടിക്കുന്നതും വീഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com