ഒന്നാം ഇന്നിങ്‌സില്‍ 30-40 റണ്‍സ് കുറവാണ് കണ്ടെത്തിയത്, ബൗളര്‍മാരിലാണ് പ്രതീക്ഷ: ചേതേശ്വര്‍ പൂജാര

'ഏതെല്ലാം ഷോട്ടുകളാണ് കളിക്കേണ്ടത്, ഏതെല്ലാം ഒഴിവാക്കണം എന്ന ബോധ്യം ഉണ്ടാവണം'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലക്ഷ്യം വെച്ചതില്‍ നിന്നും 30-40 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത് എന്ന് പൂജാര. 275 എന്ന സ്‌കോര്‍ ഈ പിച്ചില്‍ മോശമല്ലെന്നും പൂജാര പറയുന്നു. 

ബൗളര്‍മാര്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. എന്നാല്‍ സെറ്റ് ആവാന്‍ സാധിച്ചാല്‍ ബാറ്റ്‌സ്മാന്മാരുടെ ഷോട്ടിന് വാല്യു ലഭിക്കും. ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് പിന്തുണ ലഭിക്കുന്നതിനാല്‍ സെറ്റ് ആവാന്‍ സാധിക്കില്ല. ഏതെല്ലാം ഷോട്ടുകളാണ് കളിക്കേണ്ടത്, ഏതെല്ലാം ഒഴിവാക്കണം എന്ന ബോധ്യം ഉണ്ടാവണം. ആദ്യ ദിനം കോഹ് ലി ബാറ്റ് ചെയ്തത് പോലെ എനിക്കാവില്ല, പൂജാര പറയുന്നു. 

ലോകത്തിലെ തന്നെ ഏറ്റവും നല്ല പേസ് ലൈനപ്പ്

30-40 റണ്‍സ് അധികം നേടാമായിരുന്നു. എങ്കിലും ഞങ്ങളുടെ ബൗളിങ് ലൈനപ്പില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും നല്ല പേസ് ലൈനപ്പ് ഞങ്ങള്‍ക്കുണ്ട്. പിച്ചില്‍ നിന്നുള്ള പിന്തുണയും മുതലെടുക്കാനായാല്‍ നേട്ടമുണ്ടാക്കാം. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങുമ്പോള്‍ വലിയ ടോട്ടല്‍ കണ്ടെത്താന്‍ ശ്രമിക്കും, പൂജാര പറയുന്നു.

ആദ്യ ടെസ്റ്റില്‍ രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ സൗത്ത് ആഫ്രിക്കയ്ക്ക് മേല്‍ ഇന്ത്യ പ്രഹരമേല്‍പ്പിച്ചു. എട്ട് റണ്‍സ് എടുത്ത് നിന്ന മര്‍ക്രാമിനെ ബൂമ്ര ബൗള്‍ഡ് ആക്കി. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 എന്ന നിലയിലേക്ക് സൗത്ത് ആഫ്രിക്ക വീണു. കേശവ് മഹാരാജും കീഗന്‍ പീറ്റേഴ്‌സനുമാണ് ഇപ്പോള്‍ ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com