'ഇത്രയും ഭയാനകമായ ആക്രമണം നേരിട്ടിട്ടില്ല'; ഇന്ത്യന്‍ പേസ് നിരയുടെ ചൂടറിഞ്ഞ് പീറ്റേഴ്‌സന്‍ 

കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കയെ ആദ്യ ഇന്നിങ്‌സില്‍ 210 റണ്‍സിന് പുറത്താക്കി ഇന്ത്യ 13 റണ്‍സ് ലീഡ് നേടിയിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: കരിയറില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു ഇന്ത്യന്‍ പേസ് നിരയുടെ ആക്രമണം എന്ന് സൗത്ത് ആഫ്രിക്കന്‍ താരം കീഗന്‍ പീറ്റേഴ്‌സന്‍. കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കയെ ആദ്യ ഇന്നിങ്‌സില്‍ 210 റണ്‍സിന് പുറത്താക്കി ഇന്ത്യ 13 റണ്‍സ് ലീഡ് നേടിയിരുന്നു. 

ഇന്ത്യന്‍ പേസ് ആക്രമണം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്റെ കരിയറില്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞത്. എല്ലായ്‌പ്പോഴും ശ്രദ്ധയോടെ നില്‍ക്കണം. അല്ലെങ്കില്‍ അവര്‍ നിങ്ങളുടെ പിഴവ് പുറത്തുകാണിക്കും. അവിടെ സ്‌കോര്‍ ചെയ്യാനും വലിയ സാധ്യതകള്‍ ഇല്ല, പീറ്റേഴ്‌സന്‍ പറയുന്നു. 

പരമ്പരയിലേക്ക് വരുമ്പോള്‍ തന്നെ അറിയാമായിരുന്നു

ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് ആക്രമണമാണ് അവരുടേത്. അതില്‍ ഒരു സംശയവും ഇല്ല. പരമ്പരയിലേക്ക് വരുമ്പോള്‍ തന്നെ അത് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതൊരു വെല്ലുവിളിയായിരുന്നു. അതിനെ നേരിടുകയല്ലാതെ വേറെ വഴിയില്ല എന്നും സൗത്ത് ആഫ്രിക്കന്‍ താരം ചൂണ്ടിക്കാണിക്കുന്നു. 

166 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ പീറ്റേഴ്‌സന്‍ മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ പിടിച്ചു നിന്നത്. 28 റണ്‍സ് എടുത്ത ബവുമയാണ് സൗത്ത് ആഫ്രിക്കയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തി ബൂമ്ര നിറഞ്ഞപ്പോള്‍ ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com