കളിയുടെ ഗതി തിരിച്ച് ഋഷഭ് പന്ത്, അര്‍ധ ശതകം പിന്നിട്ടു; ഇന്ത്യ ലീഡ് ഉയര്‍ത്തുന്നു

നിര്‍ണായക ഘട്ടത്തില്‍ ഋഷഭ് പന്ത് ആണ് ഒരിക്കല്‍ കൂടി കളിയുടെ ഗതി തിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ്ടൗണ്‍: മൂന്നാം ദിനം കേപ്ടൗണില്‍ തുടക്കത്തിലേറ്റ പ്രഹരത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

നിര്‍ണായക ഘട്ടത്തില്‍ ഋഷഭ് പന്ത് ആണ് ഒരിക്കല്‍ കൂടി കളിയുടെ ഗതി തിരിക്കുന്നത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 60 പന്തില്‍ നിന്ന് 51 റണ്‍സോടെ പന്ത് പുറത്താവാതെ നില്‍ക്കുന്നു. നാല് ഫോറും ഒരു സിക്‌സുമാണ് ഇവിടെ പന്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

കേപ്ടൗണിലെ ആദ്യ ഇന്നിങ്‌സില്‍ മോശം ഷോട്ട് സെലക്ഷന്റെ പേരില്‍ പന്തിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ സമ്മര്‍ദത്തില്‍ നിന്ന് അര്‍ധ ശതകം കണ്ടെത്തിയതോടെ പന്തിന് കയ്യടികള്‍ ഉയര്‍ന്നു കഴിഞ്ഞു. 

തുടക്കത്തില്‍ തന്നെ പൂജാരയേയും രഹാനയേയും നഷ്ടമായി

പന്ത് റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ മറുവശത്ത് കോഹ് ലി വിക്കറ്റ് കളയാതെ ബാറ്റ് വീശി. 127 പന്തില്‍ നിന്ന് 28 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയാണ് ക്യാപ്റ്റന്‍ ഇപ്പോള്‍. മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഉടനെ തന്നെ ഇന്ത്യക്ക് പൂജാരയെ നഷ്ടമായിരുന്നു. 

പൂജാരയ്ക്ക് ശേഷം എത്തിയ രഹാനെ ഒരു റണ്‍സ് മാത്രം കണ്ടെത്തിയാണ് മടങ്ങിയത്. ഇതോടെ രഹാനെയ്ക്കും പൂജാരയ്ക്കും മേലുള്ള വിമര്‍ശനങ്ങള്‍ ശക്തമാവും എന്ന് വ്യക്തം. സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ വാന്‍ഡറേഴ്‌സില്‍ നടന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ മാത്രമാണ് ഇരുവര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com