'ഒരു രാജ്യം മുഴുവന്‍ 11 കളിക്കാര്‍ക്ക് എതിരെ'; വിവാദമായി ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റം 

ഗ്രൗണ്ടിലെ കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റവും വിവാദമാവുന്നു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കേപ്ടൗണ്‍: മൂന്നാം ടെസ്റ്റില്‍ മേല്‍ക്കൈയോടെയാണ് സൗത്ത് ആഫ്രിക്ക മൂന്നാം ദിനം അവസാനിപ്പിച്ചത്. എട്ട് വിക്കറ്റ് കയ്യിലിരിക്കെ പരമ്പര ജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് ഇനി വേണ്ടത് 111 റണ്‍സ് മാത്രം. ഈ സമയം മൂന്നാം ദിനം ഗ്രൗണ്ടിലെ കോഹ്‌ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ പെരുമാറ്റവും വിവാദമാവുന്നു. 

സൗത്ത് ആഫ്രിക്കയുടെ ഡീന്‍ എല്‍ഗറിന് ഡിആര്‍എസിലൂടെ ജീവന്‍ തിരിച്ചു കിട്ടിയിരുന്നു. അശ്വിന്റെ ഡെലിവറിയില്‍ എല്‍ഗര്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയപ്പോള്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചു. എന്നാല്‍ റീപ്ലേകളില്‍ സ്റ്റംപിന് മുകളിലൂടെ പന്ത് പോവുന്നതാണ് കണ്ടത്. 

ഇതാണ് ഇന്ത്യന്‍ സംഘത്തെ പ്രകോപിപ്പിച്ചത്. ആതിഥേയ ടീമിന് അനുകൂലമായി ഫലം നല്‍കാന്‍ വേണ്ടി ബോള്‍ ട്രാക്കിങ് സിസ്റ്റം അട്ടിമറിച്ചു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഗ്രൗണ്ടില്‍ നിന്ന് ഇന്ത്യന്‍ ടീം ഉന്നയിച്ചത്. പന്തില്‍ തിളക്കം കൂട്ടുന്ന നിങ്ങളുടെ ടീമിലേക്ക് നോക്കുക, എതിരാളിയെ മാത്രം നോക്കിയാല്‍ പോരാ എന്നായിരുന്നു കോഹ് ലിയുടെ കമന്റ്. ഒരു രാജ്യം മുഴുവന്‍ 11 പേര്‍ക്ക് എതിരെ എന്നാണ് കെഎല്‍ രാഹുല്‍ പറഞ്ഞത്. 

ഇവിടെ കോഹ്‌ലി, അശ്വിന്‍, രാഹുല്‍, മായങ്ക് എന്നിവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമാവുന്നത്. ഡിആര്‍എസ് തീരുമാനത്തില്‍ സംശയം ഉന്നയിക്കുന്നുണ്ട് എങ്കിലും കോഹ് ലി ഉള്‍പ്പെടെയുള്ള കളിക്കാര്‍ നിയന്ത്രണം വിട്ട് പെരുമാറിയതിനെതിരെ വിമര്‍ശനം ഉയരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com