മുംബൈയെ വീണ്ടും തകര്‍ത്തെറിയാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്, ആശങ്കയായി കോവിഡ് വ്യാപനം

തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരാന്‍ ഉറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിലിറങ്ങും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മഡ്ഗാവ്: തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരാന്‍ ഉറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തിലിറങ്ങും. മുംബൈ സിറ്റിയാണ് എതിരാളികള്‍. എന്നാല്‍ ഐഎസ്എല്ലിലെ കോവിഡ് വ്യാപനം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരത്തിലും അനിശ്ചിതത്വം സൃഷ്ടിക്കുന്നു. 

ഈ സീസണില്‍ ആദ്യം നേരിട്ടപ്പോള്‍ മുംബൈയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ച് വിട്ടത്. കഴിഞ്ഞ കളിയില്‍ ഒഡീഷയ്ക്ക് എതിരെ ജയം നേടി ബ്ലാസ്‌റ്റേഴ്‌സ് മികച്ച ഫോമിലാണ്. രണ്ട് ഫുള്‍ ബാക്കുകളാണ് ഇവിടെ ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്. ജെസലിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും എന്ന് തോന്നിച്ചപ്പോള്‍ ഗോള്‍ വല കുലുക്കി നിഷു കുമാര്‍ എത്തി. 

ബ്ലാസ്റ്റേഴ്‌സിനോട് തോറ്റതിന് ശേഷം ജയമില്ലാതെ മുംബൈ

ബ്ലാസ്‌റ്റേഴ്‌സിനോട് തോറ്റതിന് ശേഷം മുംബൈക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സിനെ നേരിട്ടതിന് ശേഷം കളിച്ച നാലില്‍ രണ്ട് കളിയില്‍ മുംബൈ തോറ്റു. രണ്ട് കളി സമനിലയിലുമായി. ഇതോടെ മുംബൈക്കെതിരെ ജയിച്ച് ഒന്നാം സ്ഥാനത്തെ ആധിപത്യം നിലനിര്‍ത്താനാവും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. 

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ക്യാംപിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ടീം ഒഫീഷ്യലിന് പുറമെ കളിക്കാരനും കോവിഡ് പോസിറ്റീവായതായാണ് സൂചനകള്‍. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശനിയാഴ്ച നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ബഗാന്‍-ബംഗളൂരു മത്സരം മാറ്റിവെച്ചിരുന്നു. 

എടികെ ക്യാംപില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ എടികെയ്ക്ക് മാത്രം ഇവിടെ പരിഗണന കൊടുക്കുകയും മറ്റ് ക്ലബുകള്‍ക്ക് കോവിഡ് കേസുകള്‍ക്കിടയിലെ സമ്മര്‍ദത്തിന് ഇടയിലും കളിക്കേണ്ടി വരുന്നത് ചൂണ്ടി വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com