ഈ തകര്‍ച്ചയൊന്നും കാര്യമാക്കേണ്ട, 2023 ലോകകപ്പിലേക്കായി ടീമിനെ വളര്‍ത്തുകയാണ്: ശിഖര്‍ ധവാന്‍

2023 ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍
ഫോട്ടോ:ഐസിസി, ട്വിറ്റർ
ഫോട്ടോ:ഐസിസി, ട്വിറ്റർ

പാള്‍: 2023 ലോകകപ്പ് ലക്ഷ്യമാക്കി ടീമിനെ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയിലേക്ക് ചൂണ്ടിയപ്പോഴാണ് ധവാന്റെ പ്രതികരണം. 

ടീം എന്ന നിലയില്‍ ഞങ്ങളുടെ ചിന്ത 2023 ലോകകപ്പിലേക്കായി ഒരു സംഘത്തെ വളര്‍ത്തി എടുക്കുക എന്നാണ്. അതിനിടയില്‍ തിരിച്ചടികള്‍ നേരിട്ടേക്കാം. ടീം എന്ന നിലയില്‍ എങ്ങനെ മെച്ചപ്പെടാം എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു സംഘത്തെ നമുക്ക് ലഭിച്ചു കഴിഞ്ഞു. ഇനി അതിനെ വാര്‍ത്തെടുക്കണം, ധവാന്‍ പറയുന്നു. 

രോഹിത് മടങ്ങിയെത്തുന്നതോടെ കരുത്തു നേടും

രോഹിത് ഇവിടെ ഇല്ല. രോഹിത് മടങ്ങിയെത്തുന്നതോടെ ബാറ്റിങ് നിര കൂടുതല്‍ പരിചയസമ്പത്തുള്ളതാവും. മധ്യനിര കരുത്തും നേടും. ഇവിടെ യുവതാരങ്ങളില്‍ ആരെങ്കിലും നല്ല പ്രകടനം നടത്തുന്നില്ലെങ്കില്‍ അത് പ്രശ്‌നമല്ല. ദീര്‍ഘ കാലം മുന്‍പില്‍ കണ്ടുള്ളതാണ് നമ്മുടെ ലക്ഷ്യം എന്നും ധവാന്‍ ചൂണ്ടിക്കാണിക്കുന്നു. 

ആദ്യ ഏകദിനത്തില്‍ ധവാന്‍ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 84 പന്തില്‍ നിന്ന് ധവാന്‍ കണ്ടെത്തിയത് 79 റണ്‍സ്. എന്നാല്‍ 297 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31 റണ്‍സിന് തോല്‍വി വഴങ്ങി. മധ്യനിരയില്‍ പന്തിനും ശ്രേയസിനും വെങ്കടേഷ് അയ്യര്‍ക്കുമൊന്നും സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com