പന്തും രാഹുലും ഒരു ക്രീസില്‍! റണ്ണൗട്ട് അവസരം കളഞ്ഞുകുളിച്ച് ദക്ഷിണാഫ്രിക്ക; തുടരെ, തുടരെ അബദ്ധങ്ങള്‍ (വീഡിയോ)

പന്തും രാഹുലും ഒരു ക്രീസില്‍! റണ്ണൗട്ട് അവസരം കളഞ്ഞുകുളിച്ച് ദക്ഷിണാഫ്രിക്ക; തുടരെ, തുടരെ അബദ്ധങ്ങള്‍ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

പാള്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിന പോരാട്ടം പുരോഗമിക്കവേ മൈതാനത്ത് അരങ്ങേറിയ രസകരമായ സംഭവത്തിന്റെ വീഡിയോ വൈറലാകുന്നു. ബാറ്റ് ചെയ്യുന്നതിനിടെ റണ്ണിനായി ഓടിയ കെഎല്‍ രാഹുലും ഋഷഭ് പന്തും ഒരു ക്രീസില്‍ തന്നെ എത്തിയിട്ടും റണ്ണൗട്ടാക്കാന്‍ ആകാതെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് രണ്ടാം ഏകദിനത്തിനിടെ അരങ്ങേറിയത്. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 15ാം ഓവറിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കേശവ് മഹാരാജിന്റെ പന്തില്‍ ഋഷഭ് പന്ത് ലെഗ് സൈഡിലേക്ക് കളിച്ചു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ഉണ്ടായിരുന്ന രാഹുല്‍ ക്രീസ് വിട്ട് റണ്ണിനായി ഓടി. പന്തും റണ്ണിനായി ഓടാന്‍ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ പിന്‍തിരിഞ്ഞ് ക്രീസിലേക്ക് മടങ്ങിയെത്തി. ആദ്യം ഒന്ന് സംശയിച്ച രാഹുല്‍ പിന്തിരിയാതെ പന്ത് നില്‍ക്കുന്ന ക്രീസിലേക്ക് തന്നെ എത്തി. രണ്ട് പേരും ഒറ്റ ക്രീസില്‍. 

ഒരാള്‍ പുറത്താകുമെന്ന് ഉറപ്പായ ഘട്ടം. ഫീൽഡർ, പന്ത് കേശവ് മഹാരാജിന് എറിഞ്ഞ് നൽകിയെങ്കിലും ഇത് കൈയിൽ ഒതുക്കാൻ താരത്തിന് സാധിച്ചില്ല. പിന്നാലെ രാഹുൽ തിരികെ നോൺസ്ട്രൈക്കേഴ്സ് എൻ‍‍ഡിലേക്ക് ഓടി എത്തുകയായിരുന്നു. പുറത്താക്കാന്‍ കിട്ടിയ സുവര്‍ണാവസരം ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തുലച്ചത് കണ്ട് ക്രിക്കറ്റ് ലോകം അമ്പരപ്പോടെ തലയില്‍ കൈവച്ചു. 

രാഹുലും പന്തും അര്‍ധ സെഞ്ച്വറികള്‍ നേടിയാണ് പിന്നീട് ക്രീസ് വിട്ടത്. പുറത്താക്കാന്‍ തള്ളികയിലെന്നവണ്ണം കിട്ടിയ അവസരം കളഞ്ഞുകുളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് സ്വയം പഴിക്കാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com