ടി20 ലോകകപ്പില്‍ വീണ്ടും നേര്‍ക്കുനേര്‍; ഒക്ടോബര്‍ 23ന് ഇന്ത്യ-പാക് പോര് 

ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ദുബായ്: ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ ന്യൂസിലാന്‍ഡും തമ്മിലാണ് ഉദ്ഘാടന മത്സരം. 

ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 12 ഘട്ടത്തില്‍ ഈ ലോകകപ്പില്‍ ആദ്യം നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഒക്ടോബര്‍ 22നാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ആദ്യ മത്സരം. മെല്‍ബണ്‍ ആണ് ഇന്ത്യ-പാക് പോരിന് വേദിയാവുക. 

10 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനോട് തോറ്റത്

കഴിഞ്ഞ ടി20 ലോകകപ്പില്‍ 10 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനോട് തോറ്റത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ നേടുന്ന ആദ്യ ജയമായിരുന്നു അത്. പാകിസ്ഥാനോട് ഏറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാതിരുന്ന ഇന്ത്യ സെമി കാണാതെ പുറത്തായി. 

ഒക്ടോബര്‍ 27നാണ് രണ്ടാമത്തെ മത്സരം

ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ഗ്രൂപ്പ് എയിലെ റണ്ണേഴ്‌സ് അപ്പാണ് ഇവിടെ ഇന്ത്യയുടെ എതിരാളിയായി വരിക. ഒക്ടോബര്‍ 30ന് ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും. നവംബര്‍ 2ന് ബംഗ്ലാദേശിനേയും നവംബര്‍ ആറിന് ഗ്രൂപ്പ് ബിയിലെ വിജയിയേയും ഇന്ത്യ നേരിടും. 

നവംബര്‍ 9നാണ് ആദ്യ സെമി. സിഡ്‌നിയിലാണ് ആദ്യ സെമി നടക്കുക. രണ്ടാം സെമി അഡ്‌ലെയ്ഡില്‍ നവംബര്‍ 10ന്. മെല്‍ബണില്‍ നവംബര്‍ 13നാണ് കലാശപ്പോര്. മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, അഡ്‌ലെയ്ഡ്, ഹോബാര്‍ട്ട്, പെര്‍ത്ത് എന്നിവയാണ് വേദികള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER