അണ്ടര്‍ 19 ലോകകപ്പ്; ഇന്ത്യ ഇന്ന് ഉഗാണ്ടയ്ക്ക് എതിരെ 

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉള്‍പ്പെടെ ഇന്ത്യന്‍ സംഘത്തിലെ ആറ് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ട്രിനിഡാഡ്: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ഉഗാണ്ടയെ നേരിടും. നേരത്തെ തന്നെ ഇന്ത്യ സൂപ്പര്‍ ലീഗ് ഘട്ടം ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. 

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉള്‍പ്പെടെ ഇന്ത്യന്‍ സംഘത്തിലെ ആറ് കളിക്കാര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ പ്രധാന കളിക്കാര്‍ ഇല്ലാതെ ഇറങ്ങിയിട്ടും അയര്‍ലന്‍ഡിന് എതിരെ ഇന്ത്യ കൂറ്റന്‍ ജയം പിടിച്ചു. 

ജനുവരി 29നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍

ആറ് കളിക്കാരില്‍ ഓള്‍റൗണ്ടര്‍ വസു വറ്റ്‌സ് നെഗറ്റീവായിരുന്നു. ക്യാപ്റ്റന്‍ യഷ് ദുള്‍, ആരാധ്യ യാദവ്, ഷെയ്ഖ് റഷീദ്, മാനവ് പ്രകാശ്, സിദ്ധാര്‍ഥ് യാദവ് എന്നിവരാണ് കോവിഡ് ബാധിതരായത്. ജനുവരി 29നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇവിടേക്ക് കോവിഡ് മുക്തരായി കളിക്കാര്‍ക്ക് തിരിച്ചെത്താന്‍ സമയം ലഭിക്കും. 

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അഞ്ച് കളിക്കാരെ കൂടി ടീമിന്റെ ഭാഗമാക്കും എന്ന് ബിസിസിഐ വ്യക്തമാക്കി. ഉദയ് സഹറാന്‍, അഭിഷേക് പോറല്‍, റിഷിത് റെഡ്ഡി, ആന്‍ഷ് ഗോസായ്, പിഎം സിംഗ് റാത്തോര്‍ എന്നിവരാണ് റിസര്‍വ് കളിക്കാരകായി ടീമിനൊപ്പം ചേരുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com