പരമ്പര നഷ്ടത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി; ഇന്ത്യക്ക് പിഴ ശിക്ഷ

പരമ്പര നഷ്ടത്തിന് പിന്നാലെ മറ്റൊരു തിരിച്ചടി; ഇന്ത്യക്ക് പിഴ ശിക്ഷ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവ് വച്ചതിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. മൂന്നാം ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന് ഇന്ത്യക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 40 ശതമാനം ടീം പിഴയൊടുക്കണം. 

നിശ്ചിത സമയത്തില്‍ ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. അനുവദിച്ച സമയം കഴിഞ്ഞാണ് ഇന്ത്യ രണ്ട് ഓവറുകള്‍ ബൗള്‍ ചെയ്തത്. പിന്നാലെയാണ് പിഴ ശിക്ഷ വിധിച്ചത്. 

മൂന്നാം ഏകദിനത്തില്‍ നാല് റണ്‍സിന് തോറ്റ ഇന്ത്യ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. വിരാട് കോഹ്‌ലി (65), ശിഖര്‍ ധവാന്‍ (61), ദീപക് ചഹര്‍ (54) എന്നിവരുടെ അര്‍ധ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ വിജയത്തിനടുത്ത് എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

ടെസ്റ്റ് പോരാട്ടം 2-1ന് അടിയറവ് വച്ച ഇന്ത്യ ഏകദിനത്തില്‍ 3-0ത്തിനാണ് തോല്‍വി സമ്മതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com