'നോവായ് കാമറൂണ്‍'- ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും; എട്ട് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

നോവായ് കാമറൂണ്‍; ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും; എട്ട് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

യൗവന്‍ഡെ: കാമറൂണില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ദുരന്തത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. 

ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടം നടക്കുന്ന കാമറൂണിയന്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയമായ ഒലെംബെ സ്‌റ്റേഡിയത്തിന് പുറത്താണ് ദുരന്തം. കാമറൂണും കൊമോറോസും പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്ന സമയത്ത് ആയിരുന്നു അപകടം. കാമറൂണ്‍ തലസ്ഥാനമായ യൗവന്‍ഡെയിലുള്ള ഒലെംബെ സ്‌റ്റേഡിയത്തിലെ കിഴക്ക് ഭാഗത്തുള്ള ഗേറ്റിലൂടെ ജനക്കൂട്ടം പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്യങ്ങള്‍ നിയന്ത്രണം വിട്ടത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റേഡിയത്തിന്റെ ശേഷി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെ കാമറൂണ്‍ കളിക്കുന്നതിനാല്‍ പരിധി 80 ശതമാനമായി ഉയര്‍ത്തിയിരുന്നു. ആളുകള്‍ കിഴക്ക് ഭാഗത്തുള്ള കവാടത്തിലൂടെ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com