ചരിത്രമെഴുതാൻ 21ാം ​ഗ്രാൻഡ്സ്ലാം തൊട്ടരികിൽ, ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടന്ന് റാഫേൽ നദാൽ

20 ​ഗ്രാൻഡ്സ്ലാമുകളിൽ നദാലിന്റെ പേരിലുള്ളത് ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെൽബൺ: 21 ​ഗ്രാൻഡ്സ്ലാമുകൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്ക് എത്താൻ റാഫേൽ നദാലിന് ഇനി വേണ്ടത് ഒരു ജയം കൂടി. ഏഴാം സീഡായ ബെറെറ്റിനിയെ രണ്ട് മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ വീഴ്ത്തി നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ. സ്കോർ 6-3,6-2,3-6,6-3.

ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടക്കുന്നത്. 20 ​ഗ്രാൻഡ്സ്ലാമുകളിൽ നദാലിന്റെ പേരിലുള്ളത് ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ്. 2009ലാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത്. രണ്ടാം സെമിയിൽ മെദ്വെദേവും സിറ്റ്സിപാസും തമ്മിലുള്ള മത്സരത്തിലെ വിജയിയാവും ഫൈനലിൽ നദാലിന്റെ എതിരാളി. 

ജോക്കോവിച്ച് വിസ പ്രശ്നങ്ങളെ തുടർന്ന് മടങ്ങിയതും ലോക മൂന്നാം നമ്പർ താരം അലക്സാണ്ടർ സ്വെരേവ് നാലാം റൗണ്ടിൽ പുറത്തായതും നദാലിന്റെ വഴി എളുപ്പമാക്കുന്നു. 13 ഫ്രഞ്ച് ഓപ്പൺ കിരീടവും രണ്ട് വിംബിൾഡൺ കിരീടവും നാല് യുഎസ് ഓപ്പൺ കിരീടവുമാണ് നദാലിന്റെ അക്കൗണ്ടിലുള്ളത്. പരിക്കിന് ശേഷം കോർട്ടിൽ സജീവമായെത്തിയ നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ ജിറോണിനെ തോൽപിച്ച് തുടങ്ങി. ഹാൻഫ്മാൻ, കച്ചനോവ് , മന്നാരിനോ, ഷാപ്പോവലോവ് എന്നിവരെല്ലാം നദാലിന് മുൻപിൽ വഴി മാറി. ഇനി മുൻപിൽ കലാശപ്പോരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com