രണ്ട് വട്ടം ചുവപ്പുകാർഡ്, എന്നിട്ടും ​ഗ്രൗണ്ടിൽ തുടർന്ന് ആലിസൺ; കൈക്കരുത്ത് കാണിച്ച് ഇക്വഡോർ, ബ്രസീൽ താരങ്ങൾ

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇക്വഡോറിന് എതിരെ രണ്ട് വട്ടം ചുവപ്പുകാർഡ് കണ്ടിട്ടും രക്ഷപെട്ട് ബ്രസീൽ ​ഗോൾകീപ്പർ ആലിസൺ ബെക്കർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ക്വിറ്റോ: ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇക്വഡോറിന് എതിരെ രണ്ട് വട്ടം ചുവപ്പുകാർഡ് കണ്ടിട്ടും രക്ഷപെട്ട് ബ്രസീൽ ​ഗോൾകീപ്പർ ആലിസൺ ബെക്കർ. ആദ്യ 30 മിനിറ്റ് തന്നെ ഇരു ടീമിലേയും ഓരോ കളിക്കാർ വീതം ചുവപ്പു കാർഡ് വാങ്ങി പുറത്തേക്ക് പോയി. 

വാറാണ് രണ്ട് വട്ടവും ലിവർപൂൾ ​ഗോൾ കീപ്പറെ രക്ഷിച്ചത്. 18 യാർഡ് ബോക്സിൽ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ആലിസണ് ആദ്യത്തെ തവണ റെഡ് കാർഡ് ലഭിച്ചത്. ഇവിടെ ആലിസണിന്റെ ഹൈബൂട്ടിൽ റെഡ് കാർഡിന് പകരം മഞ്ഞക്കാർഡായി വാറിലൂടെ ചുരുങ്ങി. 

ഇഞ്ചുറി ടൈമിലാണ് ആലിസൺ രണ്ടാമത്തെ റെഡ് കാർഡ് വാങ്ങിയത്. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിന് ഇടയിൽ ഇക്വഡോർ മുന്നേറ്റ നിര താരത്തെ പഞ്ച് ചെയ്തു. ഇതിന് ആലിസണ് മഞ്ഞക്കാർഡ് ലഭിച്ചു. എതിർ ടീമിന് പെനാൽറ്റിയും. ഇതോടെ രണ്ട് മഞ്ഞക്കാർഡ് കണ്ട് ആലിസൺ പുറത്തേക്ക് പോകുമെന്ന അവസ്ഥയായി. എന്നാൽ വാറിലൂടെ ഈ മഞ്ഞക്കാർഡും പിൻവലിച്ചു. 

നേരത്തെ, ബ്രസീലിന്റെ എമേഴ്സൻ, ഇക്വഡോറിന്റെ അലക്സാണ്ടർ ഡൊമിൻ​ഗ്വസുമാണ് മഞ്ഞക്കാർഡ് കണ്ട് മടങ്ങിയത്. കളി 1-1ന് സമനിലയിൽ അവസാനിച്ചു. ബ്രസീൽ നേരത്തെ തന്നെ ലോകകപ്പിന് യോ​ഗ്യത നേടിയിരുന്നു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറിന്റെ നിലയും ഭദ്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com