ഒന്നുകിൽ വാക്സിനേഷൻ, അല്ലെങ്കിൽ 4 മാസത്തിനുള്ളിൽ കോവിഡ് വന്നിരിക്കണം; ഫ്രഞ്ച് ഓപ്പണും ജോക്കോവിച്ചിന് നഷ്ടമാകുന്നു?

ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായതിന് പിന്നാലെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും എന്ന ഭീഷണി ശക്തമാവുന്നു
ജോക്കോവിച്ച് /ഫയല്‍ ചിത്രം
ജോക്കോവിച്ച് /ഫയല്‍ ചിത്രം

പാരിസ്: ഓസ്ട്രേലിയൻ ഓപ്പൺ നഷ്ടമായതിന് പിന്നാലെ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായേക്കും എന്ന ഭീഷണി ശക്തമാവുന്നു. വാക്സിനേഷൻ നിയമം ഫ്രാൻസ് കടുപ്പിക്കുന്നതാണ് ജോക്കോവിച്ചിന് തിരിച്ചടിയാവുന്നത്. 

ഫെബ്രുവരി 15 മുതൽ വാക്സിൻ എടുത്തിട്ടില്ലാത്തവർ കഴിഞ്ഞ നാല് മാസത്തിന് ഇടയിൽ കോവിഡ് വന്നു എന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കണം. നിലവിൽ, ആറ് മാസത്തിനുള്ളിൽ കോവിഡ് വന്നു എന്ന് വ്യക്തമാക്കുന്ന രേഖയാണ് വേണ്ടത്. എന്നാൽ പുതിയ നിയമത്തിൽ നാല് മാസമായി ചുരുക്കുന്നതോടെ ജോക്കോവിച്ചിനും കാര്യങ്ങൾ പ്രയാസമാവും. 

മെയ് 22നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്

ഡിസംബർ മധ്യത്തിലാണ് തനിക്ക് കോവിഡ് പോസിറ്റീവായത് എന്നാണ് ജോക്കോവിച്ച് പറഞ്ഞത്. മെയ് 22നാണ് ഫ്രഞ്ച് ഓപ്പൺ ആരംഭിക്കുന്നത്.  ഈ സാഹചര്യത്തിൽ ജോക്കോവിച്ചിന് കോവിഡ് വാക്സിൻ സ്വീകരിക്കുകയോ അതോ നാല് മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവാകുകയോ വേണം. സ്റ്റേഡിയം, റെസ്റ്റോറന്റുകൾ, ബാറുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ നിന്നും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത വ്യക്തികളെ മാറ്റി നിർത്തുന്ന വിധം നിയമം കൊണ്ടുവരാനാണ് ഫ്രാൻസ് ഒരുങ്ങുന്നത്. 

നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാണ് ജോക്കോവിച്ച്. ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിൽ കളിക്കാനാവുമോ എന്ന് ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ല എന്നാണ് ഫ്രഞ്ച് ഓപ്പൺ അധികൃതർ പ്രതികരിച്ചത്. നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വന്നേക്കാം എന്ന് ചൂണ്ടിയാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com