വെസ്റ്റ് ഇൻഡീസിനെ മലർത്തിയടിച്ച് യുഎഇ, 82 റൺസ് ജയത്തോടെ അണ്ടർ 19 പ്ലേറ്റ് ഫൈനലിൽ 

അണ്ടർ 19 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് യുഎഇ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ട്രിനിഡാഡ്: അണ്ടർ 19 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് യുഎഇ. അയാൻ അഫ്സലിന്റെ പക്വതയാർന്ന 93 റൺസ് പ്രകടനത്തിന്റെ ബലത്തിലാണ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ജയത്തിലേക്ക് യുഎഇ എത്തിയത്. പ്ലേറ്റ് സെമി ഫൈനലിൽ വിൻഡിസിനെതിരെെ 82 റൺസ് ജയം നേടി യുഎഇ ഫൈനലിൽ കടന്നു. 

26-4 എന്ന നിലയിൽ തകർന്നിടത്ത് നിന്നാണ് കരകയറി എത്തി യുഎഇ ജയം പിടിച്ചത്. 121 പന്തുകളിൽ നിന്നാണ് അയാൻ 93 റൺസ് കണ്ടെത്തിയത്. ഏഴാം വിക്കറ്റിൽ ശിവൽ ബവയ്ക്കൊപ്പം നിന്ന് അയാൻ 103 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 225 റൺസ് ആണ് വിൻഡിസിന് മുൻപിലേക്ക് വിജയ ലക്ഷ്യമായി യുഎഇ വെച്ചത്. 

82 റൺസ് അകലെ ആതിഥേയരുടെ പോരാട്ടം അവസാനിച്ചു

എന്നാൽ 82 റൺസ് അകലെ ആതിഥേയരുടെ പോരാട്ടം അവസാനിച്ചു. അർധ ശതകം നേടിയ നഥാൻ എഡ്വേർഡ് മാത്രമാണ് വിൻഡിസ് നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്. പ്ലേറ്റ് ഫൈനലിൽ അയർലാൻഡ്-സിംബാബ്വെ മത്സരത്തിലെ വിജയിയെ ആണ് യുഎഇ നേരിടേണ്ടത്. ​11ാം സ്ഥാനത്തിന് വേണ്ടിയാണ് വിൻഡിസ് ഇനി ലൂസേഴ്സ് കളിക്കുക.

ഗ്രൂപ്പുകളിൽ മൂന്നും നാലും സ്ഥാനങ്ങളിൽ എത്തിയ ടീമുകളാണ് പ്ലേറ്റ് ലീ​ഗിൽ മത്സരിക്കുന്നത്. അതിനിടയിൽ അണ്ടർ 19 സൂപ്പർ ലീ​ഗിലെ ക്വാർട്ടർ ഫൈനലിൽ പാകിസ്ഥാനെ ഓസ്ട്രേലിയ 119 റൺസിന് തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഓസ്ട്രേലിയക്കായി മില്ലറും വൈലിയും അർധ ശതകം നേടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com